ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പരിസ്ഥിതി ക്യാമ്പടക്കം വിപുലമായ പ്രവര്‍ത്തനം സംഘടിപ്പിക്കാന്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ യുവസമിതി യോഗം തീരുമാനിച്ചു. പരിഷത്തിന്റെ സുവര്‍ണ ജൂബിലി വാര്‍ഷികത്തോടനുബന്ധിച്ച് പരിസ്ഥിതിദിനത്തില്‍ ക്യാമ്പസുകള്‍ തെരഞ്ഞെടുത്ത് വൃക്ഷത്തെ നടും. ജൂണ്‍ അഞ്ചിന് ആരംഭിച്ച് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിവിധ കോളജുകള്‍, സ്കൂളുകള്‍, ടിടിഐകള്‍ കേന്ദ്രീകരിച്ച് നടത്തും. ക്യാമ്പസുകള്‍ കേന്ദ്രീകരിച്ച് ക്യാമ്പസ് ശാസ്ത്ര സമിതി രൂപീകരിക്കാനും തീരുമാനിച്ചു. ജൂണ്‍ 8, 9 തീയതികളില്‍ മൂക്കന്‍പെട്ടി ട്രൈബല്‍ സ്കൂളിലാവും പരിസ്ഥിതി ക്യാമ്പ് നടക്കുക. യോഗത്തില്‍ യുവസമിതി ജില്ലാ കണ്‍വീനര്‍ കെ എസ് സനോജ്, നിയാസ് താഴത്തങ്ങാടി, കെ എസ് ശ്യാം എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി ഭവ്യ കെ കുമാര്‍ (പ്രസിഡന്റ്), കെ എസ് ആനന്ദ് (വൈസ് പ്രസിഡന്റ്), എ വി തോംസണ്‍ (സെക്രട്ടറി), കെ ആര് ബാബുജി (ജോയിന്റ് സെക്രട്ടറി), എം എസ് സുജിത്ത് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Updates
ഇന്ത്യാ സ്റ്റോറി വടക്കൻ മേഖലാ നാടകയാത്ര പ്രയാണത്തിനൊരുങ്ങി
കോഴിക്കോട് ജില്ലയിലെ കണ്ണിപൊയിലിൽ നടന്ന കലാജാഥ സംസ്ഥാന പരിശീലന ക്യാമ്പിന് സമാപമായതോടെ സംസ്ഥാനത്തെ 200 സ്വീകരണ കേന്രങ്ങളിൽ നാടകയാത്രയുടെ അവതണത്തിന് ജനുവരി 19 മുതൽ തുടക്കമാവുകയാണ്. നമ്മുടെ നാട് അഭിമുഖീകരിക്കുന്ന അതത് കാലത്തെ രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവും സാമ്പത്തികവും പാരിസ്ഥിതികവും വികസനപരവുമായ പ്രശ്നങ്ങളെ യഥാകാലം ആഴത്തിൽ ചർച്ചക്ക് വിധേയമാക്കാനും Read more…