ഈ വർഷത്തെ പരിസ്ഥിതിദിന സദ്ദേശമായ “Connecting People to Nature”എന്ന വിഷയം മുന്‍നിര്‍ത്തി കേരള ശാസത്രസാഹിത്യ പരിഷത്ത്‌ പരിസരസമിതിയുടെയും യുവസമിതിയുടെയും നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. ഇന്ത്യയിലെ തന്നെ പ്രഗത്ഭരായ പരിസ്ഥിതി-വന്യജീവി ഫോട്ടോഗ്രാഫര്‍മാര്‍ അടങ്ങുന്ന ജൂറിയായിരിക്കും മികച്ച ചിത്രങ്ങള്‍ തെരെഞ്ഞെടുക്കുക. വിവിധ ജില്ലകളിലായി ഫോട്ടോപ്രദര്‍ശനവും അതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നതാണ്‌.
വിജയികൾക്ക്‌ സമ്മാനങ്ങൾക്കു പുറമെ തെരഞ്ഞേടുക്കുന്ന 30 പേരെ പങ്കെടുപ്പിച്ച്‌ കൊണ്ട്‌ പരിസ്ഥിതി ഫോട്ടോഗ്രാഫി വിഷത്തില്‍ ക്യാമ്പ്‌ സംഘടിപ്പിക്കും. പരിസ്ഥിതി – ഫോട്ടോഗ്രാഫി മേഖലയിലെ പ്രഗത്ഭര്‍ ക്യാമ്പിന്‌ നേതൃത്വം നല്‍കും.
കൂടാതെ പരിസരസമിതിയുടെ നേതൃത്വത്തിൽ കേരളത്തിലെ 44 നദികളുടെ സമകാലികാവസ്ഥങ്ങളെ വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചു നിര്‍മിക്കുന്ന “പുഴയുടെ നേര്‍ച്ചിത്രം” – ഫോട്ടോഡോക്യുമെന്റേഷന്‍ പരിപാടിയില്‍ പങ്കാളിയാവാന്‍ അവസരവുമുണ്ടാകും.
നിബന്ധനകള്‍
1. കേരളത്തില്‍ താമസിക്കുന്ന ആളാവണം മത്സരാര്‍ത്ഥി. 2017 ജൂണ്‍ 1ന് മുപ്പത് വയസ്സ് കവിയരുത്.
2. ഒരാള്‍ക്ക്‌ ഒരവസരം മാത്രം.
3. ഫോട്ടോയുടെ വലിപ്പം 10MBയില്‍ കൂടരുത്‌.
4. ചിത്രം 2017 ജനുവരി 1 നും ജൂൺ 5 നും ഇടക്ക്‌ പകര്‍ത്തിയതാകണം.
5. ചിത്രത്തില്‍ മാറ്റങ്ങള്‍ അനുവദിക്കില്ല. എന്നാല്‍ തെളിച്ചം (Exposure), നിറം (Colour Correction) എന്നിവ മാറ്റാവുന്നതാണ്‌. മറ്റു പരിവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്ന പക്ഷം അത്‌ മത്സരത്തിന്‌ പരിഗണിക്കുന്നതല്ല.
5. ആവശ്യപ്പെട്ടാല്‍ യഥാര്‍ത്ഥചിത്രം (Raw) സമര്‍പ്പിക്കേണ്ടതാണ്‌.
6. സാങ്കേതിക വിശദാംശങ്ങള്‍ (Metadata) കൂടി ഉള്‍പ്പെടുത്തിവേണം ചിത്രം സമര്‍പ്പിക്കാന്‍.
7. ചിത്രങ്ങള്‍ ഫോട്ടോഗ്രാഫറുടെ കടപ്പാടോടുകൂടി വിവിധ പരിഷത്ത് പ്രസിദ്ധീകരണങ്ങളില്‍ പ്രസിദ്ധീകരിക്കു ന്നതാണ്‌.
ജൂറി അംഗങ്ങള്‍
അനില്‍ രിസാല്‍ സിംഗ്‌ (പ്രസിഡന്റ്‌, ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ ഫോട്ടോഗ്രഫി),
പി.വി.സുനില്‍ കൂമാര്‍ (ചീഫ്‌ കാമറാമാന്‍ , ഐ.എസ്‌.ആര്‍.ഒ) ,
സുനില്‍ ഉമാറാവോ (അസിസ്‌റ്റന്റ്‌ പ്രഫസര്‍, അലഹബാദ്‌ യൂണിവേഴ്‌സിറ്റി),
സുരേഷ്‌ ഇളമണ്‍,
എന്‍.എ. നസീര്‍,
ബിജു മോഹന്‍ (എക്‌സിക്യൂട്ടീവ്‌ ഡയറക്ടര്‍, എം.ബി.എല്‍. മീഡിയ സ്‌കൂള്‍.
അയക്കേണ്ടവിധം
[email protected] എന്ന വിലാസത്തിലാണ്‌ ഫോട്ടോയും വിവരങ്ങളും (പേര്‌, വിലാസം, ഫോണ്‍നമ്പര്‍, വിദ്യാഭ്യാസവിവരങ്ങള്‍, സാങ്കേതിക വിശദാംശങ്ങള്‍ എന്നിവ) അയക്കേണ്ടത്‌. ജൂണ്‍ 5 വൈകുന്നേരം 5 മണിക്ക്‌ മുന്‍പായി ഇമെയില്‍ ചെയ്യണം.
വിവരങ്ങള്‍ക്ക്‌ 9995374824

ടി.ഗംഗാധരന്‍ ടി.കെ.മീരാഭായ്
പ്രസിഡണ്ട് ജനറല്‍സെക്രട്ടറി

Categories: Updates