ആലപ്പുഴ ജില്ലയില്‍ മുന്‍ വര്‍ഷങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ജില്ലാ പ്രസിഡന്റ് – സെക്രട്ടറിമാരുടെ ഒത്തുചേരല്‍ ജൂലൈ 21-ന് പരിഷദ്ഭവനില്‍ നടന്നു. 14 പേര് പങ്കെടുത്തു. വ്യക്തിപരമായ അസൗകര്യങ്ങളാല്‍ ബാക്കിയുള്ളവര്‍ക്ക് പങ്കെടുക്കാന്‍ കഴിയില്ലന്നറിയിച്ചിരുന്നു. ഓരോരുത്തരും കഴിഞ്ഞകാല പ്രവര്ത്തനാനുഭവങ്ങള് പങ്കുവെച്ചു. ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളുമായി താരതമ്യം ചെയ്യുകയും ചെയ്തു. ഇന്നു സംഘടനയുടെ താഴെ തലം വളരെ ദുര്‍ബലമാണന്നും അതു മെച്ചപ്പെടുത്തുവാന്‍ കഴിഞ്ഞകാല ഭാരവാഹികള്‍ തയ്യാറാണന്നും അതിനുള്ള കര്‍മമ പരിപാടികള്‍ ആവിഷ്കരിക്കണമെന്നും തീരുമാനിക്കുകയുണ്ടായി. കുറച്ചുകൂടി വിപുലമാക്കി രണ്ടുമാസത്തിലൊരിക്കലെങ്കിലും ഇതുപോലുള്ള ഒത്തുചേരല്‍ ഉണ്ടാകണമെന്ന തീരുമാനത്തിലുമെത്തുകയുണ്ടായി. പഴയകാല ഭാരവാഹികള്‍ അവരവരുടെ യൂണിറ്റിലും മേഖലയിലും പുതിയ പ്രവര്‍ത്തകരുമായി ഒത്തുചേര്‍ന്നു സജീവമായി പ്രവര്‍ത്തങ്ങള്‍ നടത്തണമെന്നും അഭിപ്രായമുണ്ടായി. ഈ ഒത്തുചേരല്‍ വളരെ സന്തോഷവും സ്നേഹവും ശുഭാബ്ധി വിശ്വാസവും നല്കിയ ഒരു മഹത്തായ പരിപാടി ആയിരുന്നു.
Updates
കേരള സയൻസ് സ്ലാം
അധ്വാനത്തോളം പ്രധാനമാണ് അറിവ് എന്നതാണ് ഒരു വിജ്ഞാന സമൂഹത്തിൻ്റെ പ്രത്യേകത. ഇവിടെ ജനങ്ങളുടെ സമൃദ്ധിക്കും ക്ഷേമത്തിനും വേണ്ടി അറിവ് നിർമ്മിക്കുകയും പങ്കിടുകയും ഉപയോഗിക്കുകയും ചെയ്യും. നിർമ്മിക്കപ്പെടുന്ന അറിവുകൾ കാര്യക്ഷമമായും, മത്സരക്ഷമമായും, സാമ്പത്തിക പ്രക്രിയയുടെ പ്രധാന സ്രോതസ്സായി മാറുമ്പോഴാണ് ഒരു സമൂഹം വിജ്ഞാന സമൂഹമാകുന്നത് എന്നർത്ഥം. കേരളത്തിലെ അമ്പതിലേറെയുള്ള ഉന്നത Read more…