എന്തും വിലകൊടുത്തു വാങ്ങാവുന്നതാണെന്ന കമ്പോളയുക്തിയാണ് മുതലാളിത്തം മുന്നോട്ടു വക്കുന്നതെന്ന് ശ്രീ സുനില്‍ പി ഇളയിടം ഉദ്ഘാടന ക്ലാസില്‍
അഭിപ്രായപ്പെട്ടു. വ്യക്തികളെ സ്വതന്ത്രരാക്കുമ്പോഴേ മുതലാളിത്തത്തിനു നിലനില്പുള്ളു. ‘എന്നില്‍ പൂര്‍ണനായ ഞാന്‍’ എന്ന ആശയം സമൂഹത്തില്‍ ഉത്പാദി
പ്പിക്കാന് അത് ശ്രമിക്കുന്നു.
‘യുക്തിബോധം, ശാസ്ത്രം, ചരിത്രം’ എന്ന വിഷയത്തെ അധികരിച്ച് എടുത്ത ക്ലാസിലാണു അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. ശാസ്ത്രം ചരിത്രത്തില്‍,
എന്നതും ശാസ്ത്ര ചരിത്രം എന്നതും വ്യത്യസ്ത ആശയമാണു മുന്നോട്ടുവക്കുന്നത്. ഒരു വിഷയവും സ്വയം പൂര്‍ണമല്ല. ചിത്രകല ആരംഭിക്കുന്നത് ഗുഹാചിത്രങ്ങ
ളില്‍ നിന്നാണു. എന്നാല്‍ അവ നിത്യ ജീവിതവുമായി ബന്ധപ്പെട്ട ആശയത്തില്‍ നിന്നാണു രൂപപ്പെട്ടത്. ഇന്നത്തേത് കല എന്ന വിഭാഗത്തില്‍ പെടുന്നു. മനസ്സിലാക്കല്‍
കേവലം, വിമര്ശനാത്മകം എന്നിങ്ങനെ രണ്ടു വിധത്തിലുണ്ട്. വിവരം സ്വീകരിക്കുന്ന ആള് അതില്‍ ഇടപെടുന്നില്ല. ഭാവിക്കു വേണ്ടിയുള്ള ജ്ഞാനോത്പാദ്ന –
മാണ് വിമര്‍ശം (critique). സാമൂഹ്യ ബന്ധത്തില്‍ നിന്നാണ് അറിവ് ഉല്പാദിപ്പിക്കപ്പെട്ടതെന്നും അദ്ദേഹം ഉദ്ഘാടന സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.
ജില്ല പ്രസിഡന്റ് കെ. അരവിന്ദാക്ഷന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് ജനറല്‍ കണ് വീനര് വേലായുധന് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. ലിറ്റില്‍ സയന്റിസ്റ്റ്
അവാര്‍ഡ് നേടിയ ആരോമല്‍ സുബി സ്റ്റീഫന്‍, മരുത റോഡ് ഗ്രാമ പഞ്ചായത് പ്രസിഡന്റ് ഗോപിനാഥ് ഉപഹാരം നല്കി.
തുടര്‍ന്നു നടന്ന പ്രതിനിധി സമ്മേളനത്തില്‍ കെ. മനോഹരന് പ്രവര്‍ത്തന റിപ്പോര്‍ട്ടും, ശിവദാസ് വരവുചെലവു കണക്കും അവതരിപ്പിച്ചു. സമൂഹം നേരിടുന്ന
വെല്ലു വിളികളില്‍ പരിഷത്തിന്റെ പങ്കെന്തെന്ന്, അഡ്വ. രവി പ്രകാശ് സംഘടനാ രേഖ അവതരിപ്പിച്ചു കൊണ്ട് പറഞ്ഞു. മേഖല തിരിഞ്ഞുള്ള ചര്‍ച്ചയും ക്രോഡീ
കരണവും ഒന്നാം ദിവസം നടന്നു.
രണ്ടാം ദിവസം പരിസ്ഥിതി, ആരോഗ്യം, വിദ്യാഭ്യാസം, ജന്റര്‍ എന്നീ വിഷയങ്ങള്‍ വി. ജി. ഗോപിനാഥ്, ഡോ. കെ. ജി. രാധാകൃഷ്ണന്, കെ. എം. മല്ലിക
എന്നിവര്‍ സമ്മേളനത്തിന്റെ ചര്‍ച്ചക്കായി അവതരിപ്പിച്ചു. നാലു ഗ്രൂപ്പുകളായി തിരിഞ്ഞ് വിശദമായ ചര്‍ച്ചയും റിപ്പോര്‍ട്ടിങ്ങും നടന്നു.
പുതിയ ഭാരവാഹികളായി കെ. അരവിന്ദാക്ഷന് (പ്രസിഡന്റ്), എന്‍. എം. ഗീത, എം. എം. പരമേശ്വരന് (വൈസ് പ്രസിഡന്റുമര്), കെ. മനോഹരന്(സെക്രട്ടറി)
പി. കെ. നാരായണന്, സുധീര്‍ (ജോ. സെക്രട്ടറിമാര്‍) ശിവദാസ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു