പൊന്നമ്പലമേട്ടില്‍ ദേവസ്വം ബോര്‍ഡിന്റെ കയ്യേറ്റം അനുവദിക്കരുത്

പൊന്നമ്പലമേട്ടില്‍ ദീപാരാധന നടത്തുവാനുള്ള ദേവസ്വം ബോര്‍ഡിന്റെ നടപടി അനുവദിക്കുവാന്‍ പാടില്ലെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു.

പൊന്നമ്പലമേട്ടില്‍ ഏതെങ്കിലും തരത്തിലുള്ള ഇടപെടല്‍ നടത്തുവാന്‍ ദേവസ്വം ബോര്‍ഡിന് യാതൊരു അധികാരവുമില്ലസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വനഭൂമിയാണത്മാത്രമല്ലപ്രദേശം അത്യധികം പാരിസ്ഥിതിക പ്രാധാന്യമുള്ള പെരിയാര്‍ ടൈഗര്‍ റിസര്‍വ്വിന്റെ ഉള്ളിലാണ് താനും.അവിടെ പ്രാര്‍ത്ഥനയോ ആചാരപരമായ ചടങ്ങുകളോ നടത്തുന്നത് ഇപ്പോള്‍ ശബരിമലയിലെത്തുന്നതുപോലെ ആയിരക്കണക്കിനാളുകള്‍ അവിടെ എത്തുന്നതിന് കാരണമാകുംഇതിനായി ധാരാളം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടിയും വരും.ഇതുണ്ടാക്കാന്‍ പോകുന്ന വനനശീകരണവും പാരിസ്ഥിതിക തകര്‍ച്ചയും വലുതായിരിക്കും.

പൊന്നമ്പലമേട്ടില്‍ ഏതെങ്കിലും ആചാരാനുഷ്ഠാനങ്ങളോആരാധനയോ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടത്തിയതായി അറിവില്ലതങ്ങള്‍ അവിടെ എന്തെങ്കിലും ചെയ്യുന്നതായി ബോര്‍ഡ് ഇതുവരെ സമ്മതിച്ചിരുന്നുമില്ലമകരവിളക്കു ദിവസം പൊന്നമ്പലമേട്ടില്‍ ഒരു ദിവ്യജ്യോതി പ്രത്യക്ഷപ്പെടുന്നതായാണ് ജനങ്ങള്‍ക്കിടയില്‍ പ്രചരിച്ചിരുന്നത്ബോര്‍ഡ് നാളിതുവരെ ഇതു നിഷേധിക്കുകയോ അവിടെ ആചാരപരമായ എന്തെങ്കിലും നടക്കുന്നതായി അറിയിക്കുകയോ ചെയ്തിട്ടില്ലകഴിഞ്ഞ ഏതാനും ദശകങ്ങളായി പൊന്നമ്പലമേട്ടില്‍ നടന്നിരുന്ന ദിവ്യജ്യോതിസ്സ് പ്രദര്‍ശനം വ്യജനിര്‍മ്മിതിയായിരുന്നുവെന്ന് പുല്ലുമേട് ദുരന്തത്തെ തുടര്‍ന്നുള്ള ബഹുജന ചര്‍ച്ചകളില്‍ നിന്ന് വെളിവായിട്ടുണ്ട്ഇത് ബോര്‍ഡ് സമ്മതിച്ചിട്ടുമുണ്ട്.ഇതോടെ ഇനി വ്യാജമായ ഒരു പ്രവര്‍ത്തനവും പൊന്നമ്പലമേട്ടില്‍ സാദ്ധ്യമല്ലെന്ന് ബോര്‍ഡിന് വ്യക്തമായിരിക്കുന്നുസാഹചര്യത്തിലാണ് പരസ്യമായി അവിടെ ദീപാരാധന നടത്തുവാന്‍ ബോര്‍ഡ് തയ്യാറായിട് വരുന്നത്.

പൊന്നമ്പലമേട്ടിലേക്കുള്ള ഏത് കടന്നുകയറ്റവും നിയമവിരുദ്ധവും അനുവദിക്കപ്പെടാന്‍ പാടില്ലാത്തതുമാണ്അതിനാല്‍ നിര്‍ദ്ദിഷ്ട ദീപാരാധനാ നിര്‍ദ്ദേശം ദേവസ്വം ബോര്‍ഡ് പിന്‍വലിക്കണെമെന്നും അല്ലാത്തപക്ഷം വനംവകുപ്പ്പരിപാടി വിലക്കണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു.

 

കെ.ടി രാധാകൃഷ്ണന്‍                        ടിപിശ്രീശങ്കര്‍

(പ്രസിഡന്റ് )                              (ജനസെക്രട്ടറി)

       കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

Categories: Updates