കേരളാ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംസ്ഥാന പ്രവര്‍ത്തക ക്യാമ്പ് വൈക്കത്ത് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സില്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. വി.എന്‍. രാജശേഖരന്‍പിള്ള ഉത്ഘാടനം ചെയ്തു. പരിഷത്തിന്റെ സംസ്ഥാന പ്രസിഡന്റ് ശ്രീ കെ.ടി. രാധാകൃഷ്ണന് അധ്യക്ഷനായ ഉത്ഘാടന ചടങ്ങില്‍ സ്വാഗതസംഗത്തെ പ്രതിനിധീകരിച്ച് ശ്രീ. ടി.എം. വിജയന് സ്വാഗതം ആശംസിച്ചു. ബാലവേദി കൂട്ടുകാര്‍ സ്വാഗത ഗാനമാലപിച്ചു. പരിഷത്ത് ജനറല്‍ സെക്രട്ടറി ശ്രി. ടി. ദേവരാജന്‍, ശ്രീ. സി.പി. നാരായണന് എം.പി എന്നിവര്‍ സംസാരിച്ചു. മൂനു ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പില്‍ സംസ്ഥാനത്തെ 300 ഓളം പ്രവര്‍ത്തകര്‍ പങ്കെടുക്കും.
Updates
ഇന്ത്യാ സ്റ്റോറി വടക്കൻ മേഖലാ നാടകയാത്ര പ്രയാണത്തിനൊരുങ്ങി
കോഴിക്കോട് ജില്ലയിലെ കണ്ണിപൊയിലിൽ നടന്ന കലാജാഥ സംസ്ഥാന പരിശീലന ക്യാമ്പിന് സമാപമായതോടെ സംസ്ഥാനത്തെ 200 സ്വീകരണ കേന്രങ്ങളിൽ നാടകയാത്രയുടെ അവതണത്തിന് ജനുവരി 19 മുതൽ തുടക്കമാവുകയാണ്. നമ്മുടെ നാട് അഭിമുഖീകരിക്കുന്ന അതത് കാലത്തെ രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവും സാമ്പത്തികവും പാരിസ്ഥിതികവും വികസനപരവുമായ പ്രശ്നങ്ങളെ യഥാകാലം ആഴത്തിൽ ചർച്ചക്ക് വിധേയമാക്കാനും Read more…