ഭൂമി പൊതുസ്വത്തായി പ്രഖ്യാപിക്കുക എന്ന മുദ്രാവാക്യവുമായി ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന ഭൂസംരക്ഷണ ജാഥ ഭൌമദിനമായ ഏപ്രിൽ 22 ന് ആരംഭിക്കുന്ന ആരംഭിക്കും. രണ്ട് ജാഥകളാണ് സംസ്ഥാനമൊട്ടാകെ പര്യടനം നടത്തുന്നത്. ടി.പി കുഞ്ഞിക്കണ്ണൻ ക്യാപ്ടനായ വടക്കൻ ജാഥ കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ നിന്നും ആരംഭിക്കും. ടി.ഗംഗാധരൻ ക്യാപ്ടനായ തെക്കൻ ജാഥ തിരുവനന്തപുരം ഗാന്ധി പാർക്കിൽ നിന്നും ആരംഭിക്കും. രണ്ട് ജാഥകളും ഏപ്രിൽ 29 ന് വൈകിട്ട് 6.30 ന് തൃശൂരിൽ സമാപിക്കും. സമാപന സമ്മേളനം പ്ലാനിഗ് ബോർഡ് വൈസ് ചെയർമാൻ പ്രഭാത് പട്നായിക് ഉദ്ഘാടനം ചെയ്യും. കെ പി രവിപ്രകാശ് ആണ് തെക്കൻ ജാഥയുടെ മാനേജർ. ജാഥക്കു മുന്നോടിയായി സെമിനാറുകളും കാൽനട ജാഥകളും സംവാദങ്ങളും എല്ലാ മേഖലകളിലും സംഘടിപ്പിക്കും. ഭൂസംരക്ഷണ ജാഥയുടെ തിരുവനന്തപുരം ജില്ലയിലെ സ്വീകരണ കേന്ദ്രങ്ങൾ.
ഇന്ത്യാ സ്റ്റോറി വടക്കൻ മേഖലാ നാടകയാത്ര പ്രയാണത്തിനൊരുങ്ങി
കോഴിക്കോട് ജില്ലയിലെ കണ്ണിപൊയിലിൽ നടന്ന കലാജാഥ സംസ്ഥാന പരിശീലന ക്യാമ്പിന് സമാപമായതോടെ സംസ്ഥാനത്തെ 200 സ്വീകരണ കേന്രങ്ങളിൽ നാടകയാത്രയുടെ അവതണത്തിന് ജനുവരി 19 മുതൽ തുടക്കമാവുകയാണ്. നമ്മുടെ നാട് അഭിമുഖീകരിക്കുന്ന അതത് കാലത്തെ രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവും സാമ്പത്തികവും പാരിസ്ഥിതികവും വികസനപരവുമായ പ്രശ്നങ്ങളെ യഥാകാലം ആഴത്തിൽ ചർച്ചക്ക് വിധേയമാക്കാനും Read more…