മനുഷ്യശരീരം അതിസങ്കീര്‍ണമായൊരു വ്യൂഹമാണ്. ജനനം മുതല്‍ മരണം വരെ ഒട്ടനവധി മാറ്റങ്ങള്‍ നാം അറിഞ്ഞും അറിയാതെയും അതില്‍ നടക്കുന്നുണ്ട്. ശരീരത്തിനുള്ളില്‍ നടക്കുന്ന പ്രക്രിയകളും അനവധിയാണ്. ഇവയെപ്പറ്റി അറിയുവാന്‍ ശരീരഘടനയെക്കുറിച്ച് ഒരു ധാരണ വേണം. ശരീരത്തിന്റെ വളര്‍ച്ചയ്ക്കുവേണ്ട അസംസ്കൃതവസ്തുക്കളും പ്രവര്‍ത്തനത്തിനു വേണ്ട ഊര്‍ജവും സംഭരിക്കുന്നതിനായി പചനവ്യൂഹവുമുണ്ട്. രോഗപ്രതിരോധത്തിനായുള്ള വ്യൂഹവും അതിസങ്കീര്‍ണമാണ്.
പ്രത്യുല്പാദനത്തിനായി ശരീരത്തിലെ വിവിധ വ്യൂഹങ്ങളെ നിയന്ത്രിക്കുന്നതും ഏകോപിപ്പിക്കുന്നതും മനസ്സിലാക്കുമ്പോള്‍ നമുക്ക് വിസ്മയം തോന്നും. നമ്മുടെ ശരീരത്തെയും അതിന്റെ പ്രവര്‍ത്തനത്തെയും കുറിച്ച് ശാസ്ത്രീയമായ അറിവ് സമ്പാദിക്കുവാന്‍ സഹായകമാണ് ഈ പുസ്തകം.
പോപ്പുലര്‍ സയന്‍സ് വിഭാഗത്തില്‍ സംസ്ഥാന ശാസ്ത്രസാങ്കേതിക വകുപ്പിന്റെ അവാര്‍ഡിനര്‍ഹമായ ഗ്രന്ഥത്തിന്റെ പരിഷ്കരിച്ച പതിപ്പ്.
വില. 500.00 രൂപ
ISBN: 978-93-83330-63-8