“മനുഷ്യർക്ക് ഏറ്റവും യുക്തമായ പഠനവിഷയമാണ് മനുഷ്യൻ” എന്നൊരു ആംഗലകവി എഴുതിയിട്ടുണ്ട്. എങ്ങനെ നോക്കിയാലും ഇത് അന്വർഥമാണ്. മനുഷ്യന്റെ വ്യക്തിത്വവും സ്വഭാവവും മനുഷ്യശരീരത്തിന്റെ ഘടനയിലും പ്രവർത്തനത്തിലും അധിഷ്ഠിതമാണ്. സംസ്കാരത്തിന്റെ അടിവേരുകൾക്കുതന്നെ ജൈവശാസ്ത്രപരമായ അടിത്തറയുണ്ടെന്ന് വ്യക്തമാണ്. മനുഷ്യശരീരത്തിന്റെ ഘടനയെയും പ്രവർത്തനത്തെയും കുറിച്ചുള്ള പ്രാഥമിക വിജ്ഞാനം പൊതുവിജ്ഞാനമെന്ന നിലയിൽ അത്യാവശ്യമാണ്. ഈ ഉദ്ദേശ്യത്തോടെയാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇത്തരമൊരു പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
ഇങ്ങനെയൊരു സംരംഭവുമായി മുന്നോട്ടുപോവാൻ തീരുമാനിച്ചതിന് മറ്റൊരു ലക്ഷ്യം കൂടിയുണ്ട്. പരിഷത്ത് ഏറെക്കാലമായി ജനകീയാരോഗ്യ രംഗത്തും പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് വൈദ്യശാസ്ത്രതം ഒരു കച്ചവടച്ചരക്കായി മാറിയ കാലമാണിത്. ചൂഷണം ചെയ്യപ്പെടാതിരിക്കണമെങ്കിൽ സാധാരണക്കാരന് സാമാന്യവിജ്ഞാനം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ആരോഗ്യത്തെയും ചികിത്സയെയും കുറിച്ച് അറിവുണ്ടായിരിക്കണം. അങ്ങനെയുള്ള അറിവ് സാമാന്യവായനക്കാരന് പകർന്നു കൊടുക്കാൻ സഹായകമായ വിധത്തിലാണ് ഈ ഗ്രന്ഥം തയ്യാറാക്കി യിട്ടുള്ളത്. ശരീരത്തിലെ എല്ലാ പ്രധാനപ്പെട്ട അവയവങ്ങളുടെയും ഘടനയും പ്രവർത്തനങ്ങളുമാണ് ഇതിൽ പ്രതിപാദിക്കുന്നത്. സാധാരണക്കാരെ ലക്ഷ്യമാക്കിയുള്ളതിനാൽ കൂടുതൽ ആഴത്തിലും പരപ്പിലും പോകാത്ത തരത്തിലുള്ള പ്രതിപാദനരീതിയാണ് സ്വീകരിച്ചിട്ടുള്ളത്.
ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട നിരവധി കൃതികളുടെ കർത്താവ്, ഒരു മികച്ച ശാസ്ത്രസാഹിത്യകാരൻ, പ്രഗത്ഭനായ ഡോക്ടർ എന്നീ നിലകളിൽ ശ്രദ്ധേയനായ
ഡോ.സി.എൻ.പരമേശ്വരനാണ് ഈ ഗ്രന്ഥത്തിന്റെ രചയിതാവ്. പൂർണ് മായും പരിഷ്കരിച്ച പതിപ്പാണിത്. ഇത് ഈ പുസ്തകത്തിന്റെ പതിനേഴാം പതിപ്പാണ്. മുൻകാലങ്ങളിൽ ലഭിച്ചതുപോലെ ഈ പതിപ്പിനും ആവേശകരമായ സ്വീകരണം ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
വില 500 രൂപ
Articles
People’s Participatory Environmental Impact Analysis of SilverLine The Semi High Speed Rail Project of Kerala
ABSTRACT The PEIA a novel approach in the field of EIA, a demanding and multifaceted undertaking involving the collaborative efforts of experts from various disciplines, including environmental science, earth science, life science, biodiversity, and social Read more…