വേണം മറ്റൊരു കേരളം ക്യാമ്പയിന്‍ ഉത്ഘാടനം
കാര്യപരിപാടി
2011 ഒക്ടോബര്‍ 31 തിങ്കളാഴ്ച
(കേരള സാഹിത്യ അക്കാദമി ഹാള്‍, തൃശ്ശൂര്‍)
വൈകിട്ട് 4 ന് :
പുണ്യഭൂമിയുടെ തേങ്ങല്‍
(എം.എം. സചീന്ദ്രന്റെ കവിതയുടെ നൃത്താവിഷ്കാരം)
ഗായത്രിയും സംഘവും
വൈകിട്ട് 4 .45 ന് :
ഉത്ഘാടന സമ്മേളനം
സ്വാഗതം
വൈശാഖന്‍
അദ്ധ്യക്ഷത
കെ.ടി രാധാകൃഷ്ണന്‍
ആമുഖം
ഡോ. കെ.എന്‍ ഗണേഷ്
ഉത്ഘാടനം
ഡോ. കെഎന്‍ പണിക്കര്‍
ആശംസകള്‍
പത്മശ്രീ. പെരുവനം കൃഷ്ണന്‍കുട്ടിമാരാര്‍
പ്രൊഫ. ലെളിതാലെനിന്‍
ഡോ.സി.ടി.എസ്. നായര്‍
ഡോ.കെ.പി. കണ്ണന്‍
ശ്രീ. ജോപോള്‍ അഞ്ചേരി
വൈകിട്ട് 6.45
ഒരുധീര സ്വപ്നം
(കരിവെള്ളൂര്‍ മുരളിയുടെ കവിതയുടെ സംഗീതാവിഷ്കാരം)
സാന്നിദ്ധ്യം
എം.സി നമ്പൂതിരിപ്പാട്, പ്രൊഫ. സി.പി നാരായണന്‍, ഡോ.എം.പി പരമേശ്വരന്‍, ഡോ. എ. അച്യുതന്‍, പ്രൊഫ.വി.കെ ദാമോദരന്‍, പ്രൊഫ.എം.കെ പ്രസാദ്, ഡോ.ബി. ഇക്ബാല്‍, പ്രൊഫ.സി.ജെ ശിവങ്കരന്‍, കെ.കെ കൃഷ്ണകുമാര്‍, പ്രൊഫ.കെ ശ്രീധരന്‍, കൊടക്കാട് ശ്രീധരന്‍, പ്രൊഫ. കെ.ആര്‍ ജനാര്‍ദ്ദനന്‍, പ്രൊഫ. പി.കെ. രവീന്ദ്രന്‍, ആര്‍. രാധാകൃഷ്ണന്‍, ഡോ. ആര്‍.വി.ജി. മേനോന്‍, ടി. രാധാമണി, പ്രൊഫ.കെ. പാപ്പൂട്ടി,
പ്രൊഫ. ടി.പി കുഞ്ഞിക്കണന്‍, ഡോ. കാവുമ്പായി ബാലകൃഷ്ണന്‍
സുഹൃത്തേ,
സാമ്പത്തിക മാനദണ്ഡങ്ങള്‍ വെച്ച് നോക്കുമ്പോള്‍ കേരളം വളരുകയാണ്. സമ്പന്നതയുടെ ചിലരൂപങ്ങള്‍ എങ്ങും കാണാനുണ്ട്. അംബരചുംബികളായ കെട്ടിടങ്ങള്‍, ഷോപ്പിംഗ് മാളുകള്‍, വിവിധ വലിപ്പത്തിലുള്ള ആഡംബരക്കാറുകളുടെ എണ്ണപ്പെരുപ്പം, കൊട്ടാരസമാനമായ വീടുകള്‍, കുടിച്ച് സുഖിക്കുന്നതിന് ഗ്രാമ – നഗര ഭേദമന്യേ സ്റ്റാര്‍ ഹോട്ടലുകള്‍, സമ്പന്നര്‍ക്കുവേണ്ടിയുള്ള സ്റ്റാര്‍ സ്കൂളുകള്‍, സ്റ്റാര്‍ കോളേജുകള്‍, സ്റ്റാര്‍ ഹോസ്പിറ്റലുകള്‍, കണ്‍വെന്‍ഷന്‍ സെന്ററുകള്‍, ഉപഭോഗഭ്രാന്ത് പിടിച്ച ഒരു കൂട്ടം ജനങ്ങള്‍, വിദേശത്തുനിന്നു വരുന്ന പണംകൊണ്ടാണെങ്കിലും, സ്വദേശത്തെ ബ്രോക്കര്‍ ബിസിനസ്സ് കൊണ്ടാണെങ്കിലും, സമ്പന്നതയുടെ ഒരു വിളയാട്ടം കേരത്തിലെങ്ങും കാണാം.
പക്ഷേ, ഈ ബാഹ്യവികസനം ഉള്ള് പൊള്ളയായതാണ് എന്ന് മാത്രമല്ല, മനുഷ്യന്റെ സുസ്ഥിരവും തുല്യതയാര്‍ന്നതുമായ വികസനമുന്നേറ്റങ്ങള്‍ക്ക് വിഘാതവുമാണ്. നവോത്ഥാന പ്രസ്ഥാനങ്ങളും പുരോഗമന രാഷ്ട്രീയ പ്രസ്ഥനങ്ങളും മുന്നോട്ടുവെച്ച വികസന സങ്കല്‍പങ്ങള്‍ക്ക് കടക വിരുദ്ധവുമാണിത്.
അശാസ്ത്രീയ ഭൂ ഉപയോഗം നിമിത്തം, കൃഷിയും ഭക്ഷ്യസുരക്ഷയും അപകടകരമായ അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു. വീട് പാര്‍ക്കാനുള്ള ഇടത്തിനപ്പുറം ഊഹക്കച്ചവടത്തിനുള്ള ഉപാധിയാകുന്നു. ഭൂമി ഉത്പാദനോപാധി എന്ന നിലയില്‍ നിന്നും കേവലം വില്പന ചരക്കാകുന്നു. റിയല്‍ എസ്റ്റേറ്റ് മാഫിയകളുടെ കൈകളിലേക്ക് ഉത്പാദനോപാധികള്‍ എത്തിച്ചേരുന്നു. പ്രകൃതി സമ്പത്തിനെ ന്യായമായ രീതിയില്‍ ഉപയോഗിക്കുന്നതിന് പകരം, അത് ഒരു കൊള്ളവസ്തുവാക്കുന്നു. സാമൂഹ്യബോധത്തില്‍ നിന്ന് വ്യക്തിഗതബോധത്തിലേക്ക് ജനങ്ങള്‍ തരം താഴുന്നു. ഇതുമൂലം രോഗാതുരത, മലിനമായ ജീവിതസാഹചര്യങ്ങള്‍, മനുഷിക മൂല്യങ്ങളും ഭാഷയും, സംസ്കാരവും നഷ്ടപ്പെടുന്ന സാഹചര്യം, വായനയില്‍ നിന്നും യുക്തിചിന്തയില്‍ നിന്നുമുള്ള അന്യവല്‍ക്കരണം, തുടങ്ങയവയ്ക് സമൂഹത്തില്‍ മേല്‍ക്കോയ്മ ലഭിക്കുന്നു. എന്തുചെയ്തും പണം ഉണ്ടാക്കണം എന്ന ചിന്ത പ്രബലമായിരിക്കുന്നു.
ഈ സാഹചര്യത്തില്‍ സമൂഹത്തിന്റെ ഇന്നത്തെ പോക്കില്‍ ഉത്കണ്ഠാകുലരായിട്ടുള്ള വലിയൊരുവിഭാഗം ജനത ചിന്തിക്കുന്നതുപോലെ തന്നെ ‘വേണം മറ്റൊരു കേരളം’ എന്ന് ശാസത്രസാഹിത്യ പരിഷത്തും കരുതുന്നു. 2012 – ല്‍ ശാസ്ത്രസാഹിത്യ പരിഷത്തിന് അന്‍പതുവയസ്സ് ആവുകയാണ്. കഴിഞ്ഞ അരനൂറ്റാണ്ടുകാലത്തെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍, പുതിയൊരു കേരളത്തിനായി ശ്കതമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണമെന്ന് പരിഷത്തിന്റെ കഴിഞ്ഞ വാര്‍ഷിക സമ്മേളനം തീരുമാനിക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി ‘വേണം മറ്റൊരു കേരളം’ എന്ന പേരില്‍ രണ്ട് വര്‍ഷം നീണ്ടുനില്‍ക്കുന്ന ഒരു ക്യാമ്പയിന് പരിഷത് തുടക്കമിടുകയാണ്.
കേരളത്തിന്റെ 12 -ം പദ്ധതിക്ക് സഹായകമാകുമാറ് 16 വ്യത്യസ്ത വിഷയങ്ങളില്‍ സംസ്ഥാനതല സെമിനാറുകള്‍, പരിഷത്തിന്റെ 136 മേഖലാ കമ്മറ്റികളുടെ നേതൃത്വത്തില്‍ വ്യത്യസ്തവിഷയങ്ങളിലുള്ള പഠനവും തുടര്‍ന്ന് അതിനെ അടിസ്ഥാനമാക്കി മേഖലാതലത്തിലുള്ള ഇടപെടലുകളും, വീട്ടുമുറ്റക്ലാസ്സുകള്‍, ഗൃഹസന്ദര്‍ശനം, ഡിസംബറില്‍ നടക്കുന്ന ശാസത്ര കലാജാഥ, ചലച്ചിത്രയാത്രകള്‍, ജനുവരിയില്‍ കേരളം മുഴുവന്‍ സഞ്ചരിക്കുന്ന രണ്ട് പദയാത്രകള്‍ ഇങ്ങനെ വിപുലമായ പ്രവര്‍ത്തനങ്ങളാണ് കാമ്പയിന്റെ ഭാഗമായി ആസൂത്രണം ചെയ്തിട്ടുള്ളത്.
ഈ ക്യാമ്പയിന്റെ സംസ്ഥാനതല ഉത്ഘാടനം 2011 ഒക്ടോബര്‍ 31 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് കേരള സാഹിത്യ അക്കാദമി ഹാളില്‍ വെച്ച് ഇന്ത്യയിലെ പ്രശസ്ത ചരിത്രപണ്ഡിതന്‍ ഡോ. കെ.എന്‍. പണിക്കര്‍ നിര്‍വ്വഹിക്കും. വൈശാഖന്‍, ഡോ.കെ.എന്‍ ഗണേഷ്, പത്മശ്രീ പെരുവനം കുട്ടന്‍മാരാര്‍, പ്രൊഫ.ലളിതാ ലെനിന്‍, ഡോ.സി.ടി.എസ് നായര്‍, ഡോ.കെ.പി. കണ്ണന്‍, ശ്രീ. ജോപോള്‍ അഞ്ചേരി, തുടങ്ങിയവര്‍ പങ്കെടുക്കും. ഉത്ഘാടന സമ്മേളനത്തിലേക്ക് താങ്കളേയും സുഹൃത്തുക്കളേയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
കെ.ടി രാധാകൃഷ്ണന്‍ ടി.പി ശ്രീശങ്കര്‍
(പ്രസിഡന്റ് ) (സെക്രട്ടറി)
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
വൈശാഖന്‍ ഡോ. എം.എന്‍ സുധാകരന്‍
(ചെയര്‍മാന്‍) (ജനറല്‍ കണ്‍വീനര്‍)
സംഘാടക സമിതി