വേണം മറ്റൊരു കേരളം- സാമൂഹിക വികസനത്തിനായുള്ള ജനകീയ ക്യാമ്പയിന് മേഖലാ തല ഉത്ഘാടനങ്ങള്‍ കേരളപ്പിറവിയില്‍ സംസ്ഥാനമെമ്പാടും നടന്നു. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വിവിധ മേഖലാ കമ്മറ്റികളുടെ നേതൃത്വത്തില്‍ ജെന്‍ഡര്‍, വിദ്യാഭ്യാസം, പരിസ്ഥിതി, ആരോഗ്യം, കൃഷി, ഊര്‍ജ്ജം തുടങ്ങിയ വിവിധ വിഷയ മേഖലകളിലെ സൂഷ്മതല പ്രവര്‍ത്തനങ്ങളുടെ മാതൃകകള്‍ സൃഷ്ടിച്ച്, ദ്രുതഗതിയിലുള്ള സാമ്പത്തിക വികസനമല്ല, സാമൂഹ്യ പ്രതിബദ്ധതയുള്ള വളര്‍ച്ചയാണ് വേണ്ടത് എന്ന സന്ദേശം നല്‍കാനാണ് പരിഷത് ശ്രമിക്കുന്നത്.
നവം. 1 -ന് സംസ്ഥാനത്തെ 103 മേഖലകളില്‍ സാമൂഹിക വികസനക്യാമ്പയിന്‍ മേഖലാ തല ഉത്ഘാടനങ്ങള്‍ നടന്നു. കൊല്ലം ജില്ലയില്‍ മുഴുവന്‍ മേഖലകളിലും പത്തനംതിട്ട, മലപ്പുറം, കണ്ണൂര്‍ തുടങ്ങിയ ജില്ലകളില്‍ ഒന്നൊഴികെയുള്ള മറ്റെല്ലാ മേഖലകളിലും ഉത്ഘാടനങ്ങള്‍ നടന്നു. ക്യാമ്പയിന് ഉത്ഘാടന ചടങ്ങില്‍ കേരളത്തിലെ രാഷ്ട്രീയ – സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും ആയിരക്കണക്കിന് ജനങ്ങളും പങ്കെടുത്തു. അവധി, പ്രതികൂല കാലാവസ്ഥ തുടങ്ങിയ കാരണങ്ങളാല്‍ ഉത്ഘാടനം മാറ്റിവെച്ച മുപ്പതോളം മേഖലകളില്‍ ഒരാഴ്ചയ്ക്കകം പരിപാടികള്‍ ആരംഭിക്കുമെന്ന് ക്യാമ്പയിന് കണ്‍വീനര്‍ പി.എ തങ്കച്ചന് അറിയിച്ചു.