കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാനതലത്തില്‍ നടത്തുന്ന ബാലശാസ്ത്രകോണ്‍ഗ്രസിന്റെ ഭാഗമായുള്ള ജില്ലാ ബാലശാസ്ത്രകോണ്‍ഗ്രസ് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗവ: ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ ഡോ. ടി.കെ. നാരായണന് ഉദ്ഘാടനം ചെയ്തു. `ജൈവവൈവിധ്യവും കാലാവസ്ഥാ വ്യതിയാനവും‘ എന്ന വിഷയത്തില്‍ ഡോ. എം.പി. പരമേശ്വരന് ക്ലാസ്സെടുത്തു. ജൈവവൈവധ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ പ്രബന്ധങ്ങളുടെ അവതരണവും ചര്‍ച്ചയും നടന്നു. യൂണിവേഴ്സിറ്റി ബൊട്ടാണിക്കല്‍ ഗാര്ഡന് സന്ദര്‍ശനത്തിന് യൂണിവേഴ്സിറ്റി ബോട്ടണിവിഭാഗത്തിലെ റിസര്‍ച്ച് ഫാക്കല്റ്റിഅംഗങ്ങള് നേതൃത്വം നല്കി. കടലുണ്ടി കണ്ടല്‍ക്കാട്, പക്ഷിസങ്കേതം, അഴിമുഖം എന്നിവിടങ്ങളിലേക്കുള്ള സന്ദര്‍ശനത്തില്‍ ടി. അജിത്ത് കുമാര്‍ വള്ളിക്കുന്ന്, കമ്മ്യൂണിറ്റി റിസര്‍ച്ച് ഫോറസ്റ്റിലെ ഉദ്യോഗസ്ഥനായ ശിവദാസ് എന്നിവര്‍ കുട്ടികളുമായി സംവദിച്ചു. ഇഴയുന്ന കൂട്ടുകാര്‍ പഠനക്ലാസ്സ്, ജൈവവൈവിധ്യവുമായി ബന്ധപ്പെട്ട സിഡികളുടെ പ്രദര്‍ശനം എന്നിവയും നടന്നു.
ഉദ്ഘാടനചടങ്ങില്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മലപ്പുറം ജില്ലാ പ്രസിഡണ്ട് കെ.കെ. ജനാര്ദ്ദനന് അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയര്മാന് വി. രാജ്മോഹനന് സ്വാഗതം പറഞ്ഞു. കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസ് മോഡല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ എസ്. സത്യന് ആശംസയും വിദ്യാഭ്യാസ സബ്കമ്മിറ്റി കണ്‍വീനര്‍ പി. വാമനന് നന്ദിയും പറഞ്ഞു. സമാപനയോഗത്തില്‍ സംസ്ഥാനതല വിജ്ഞാനോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്ക് സ്കൂള്‍ പ്രിന്‍സിപ്പാള്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. പുസ്തകപ്രചരണത്തിലുടെയാണ്(ഗലീലിയോ സോവനീര്‍) സാമ്പത്തികം സ്വരൂപിച്ചത്. താഴെ പറയുന്ന കുട്ടികള്‍ സംസ്ഥാനതല വിജ്ഞാനോതാസവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
1. അഞ്ജലി ബി. കൃഷ്ണ
2. മുഹമ്മദ് ഷമീം പി.ഇ.
3. അമൃത ടി.കെ.
4. മുഹ്സിന എ.പി.
5. രമ്യാകൃഷ്ണന്‍ കെ.
6. ദേവികാ ജയചന്ദ്രന്
7. സബ്ന ടി.പി.
8. ഫാത്തിമ്മത്ത് റസ്ലാ സി.
Updates
കേരള സയൻസ് സ്ലാം
അധ്വാനത്തോളം പ്രധാനമാണ് അറിവ് എന്നതാണ് ഒരു വിജ്ഞാന സമൂഹത്തിൻ്റെ പ്രത്യേകത. ഇവിടെ ജനങ്ങളുടെ സമൃദ്ധിക്കും ക്ഷേമത്തിനും വേണ്ടി അറിവ് നിർമ്മിക്കുകയും പങ്കിടുകയും ഉപയോഗിക്കുകയും ചെയ്യും. നിർമ്മിക്കപ്പെടുന്ന അറിവുകൾ കാര്യക്ഷമമായും, മത്സരക്ഷമമായും, സാമ്പത്തിക പ്രക്രിയയുടെ പ്രധാന സ്രോതസ്സായി മാറുമ്പോഴാണ് ഒരു സമൂഹം വിജ്ഞാന സമൂഹമാകുന്നത് എന്നർത്ഥം. കേരളത്തിലെ അമ്പതിലേറെയുള്ള ഉന്നത Read more…