മാലിന്യസംസ്കരണത്തിന് ഫലപ്രദമായ നിരവധി മാര്‍ഗങ്ങള്‍ വികസിച്ചുവന്നിട്ടുണ്ട്. സ്വന്തംവീട്ടില്‍ ചെയ്യാവുന്നതും പ്രാദേശിക സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ ഒരു പ്രദേശത്തിനാകെ സ്വീകരിക്കാവുന്നതുമായ സാങ്കേതികവിദ്യകള്‍ ലഭ്യമാണ്. സ്വന്തംവീട്ടില്‍ സംസ്കരണം നടത്തുന്നവരായാലും പൊതുസംസ്കരണകേന്ദ്രത്തിലേക്ക് കൈമാറുന്നവരായാലും കൈക്കൊള്ളേണ്ട ശാസ്ത്രീയസമീപനമാണ് മാലിന്യം തരംതിരിക്കുക എന്നത്. ജൈവമാലിന്യങ്ങളും അജൈവമാലിന്യങ്ങളുമെന്നാണ് ഈ തരംതിരിവ്. ജൈവമാലിന്യങ്ങള്‍ വളമോ വാതകമോ ആക്കിമാറ്റണം. അങ്ങനെ സംസ്കരിക്കാന്‍ കഴിയാത്ത അജൈവവസ്തു ക്കള്‍ വൃത്തിയാക്കി സംഭരണകേന്ദ്രങ്ങളിലേക്ക് എത്തിച്ചു കൊടുക്കുകയും വേണം. ചുരുക്കത്തില്‍ മാലിന്യപരിപാലനം സംബന്ധിച്ച് നിലവിലുള്ള ധാരണകളെല്ലാം അടിമുടി മാറേണ്ടതുണ്ട് എന്നര്‍ത്ഥം. ഈ ലക്ഷ്യം മുന്നില്‍ക്കണ്ട് മാലിന്യസംസ്കരണപ്രവര്ത്തനങ്ങളില് ഏര്‍പ്പെടുന്നവര്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നവര്ക്കും സഹായകമാകുന്ന രീതിയില്‍ മാലിന്യസംസ്കരണത്തിന്റെ ശാസ്ത്രവും പ്രയോഗവും വിശദീകരിക്കുകയും സാങ്കേതികവിദ്യകള്‍ പരിചയപ്പെടുത്തുകയുമാണ് ഈ ഗ്രന്ഥം.
രചന : പ്രൊഫ വി.ആര് രഘുനന്ദനന്
വില : 250 രൂപ
Updates
കേരള സയൻസ് സ്ലാം
അധ്വാനത്തോളം പ്രധാനമാണ് അറിവ് എന്നതാണ് ഒരു വിജ്ഞാന സമൂഹത്തിൻ്റെ പ്രത്യേകത. ഇവിടെ ജനങ്ങളുടെ സമൃദ്ധിക്കും ക്ഷേമത്തിനും വേണ്ടി അറിവ് നിർമ്മിക്കുകയും പങ്കിടുകയും ഉപയോഗിക്കുകയും ചെയ്യും. നിർമ്മിക്കപ്പെടുന്ന അറിവുകൾ കാര്യക്ഷമമായും, മത്സരക്ഷമമായും, സാമ്പത്തിക പ്രക്രിയയുടെ പ്രധാന സ്രോതസ്സായി മാറുമ്പോഴാണ് ഒരു സമൂഹം വിജ്ഞാന സമൂഹമാകുന്നത് എന്നർത്ഥം. കേരളത്തിലെ അമ്പതിലേറെയുള്ള ഉന്നത Read more…