യുറീക്ക ദ്വൈവാരികയുടെ സൂഷ്മജീവിപ്പതിപ്പ് ഉടന്‍ പുറത്തിറങ്ങുന്നു. ആഗസ്റ്റ് ഒന്നിന്റെ ലക്കമാണ് സൂക്ഷ്മജീവി പതിപ്പായിട്ടെത്തുന്നത്. സൂഷ്മജീവികളെ കുറിച്ചും അവ പ്രകൃതിയിലും മനുഷ്യനിലും ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചും കുട്ടികള്‍ക്ക് ഒത്തിരിയൊത്തിരി വായിക്കാനായി പ്രത്യേകം പതിപ്പായിട്ടാണ് ഇതെത്തുക. നിങ്ങളുടെ കുട്ടിക്ക് അമൂല്യമായ ഒരു സമ്മാനമാകും ഇത്. ഒരു കോപ്പിക്ക് വില 20 രൂപയാണ്. കോപ്പികൾക്ക് അതത് ജില്ലകളിലെ ജില്ലാ പരിഷദ് ഭവനുകളിലോ പ്രാദേശിക പരിഷത്ത് പ്രവർത്തകരെയോ ബന്ധപ്പെടാം. മാനേജിങ്ങ് എഡിറ്ററെ 9400 583 200 എന്ന നമ്പറിൽ വിളിച്ച് നിങ്ങളുടെ കോപ്പികള്‍ ഉറപ്പാക്കാം.
Updates
ഇന്ത്യാ സ്റ്റോറി വടക്കൻ മേഖലാ നാടകയാത്ര പ്രയാണത്തിനൊരുങ്ങി
കോഴിക്കോട് ജില്ലയിലെ കണ്ണിപൊയിലിൽ നടന്ന കലാജാഥ സംസ്ഥാന പരിശീലന ക്യാമ്പിന് സമാപമായതോടെ സംസ്ഥാനത്തെ 200 സ്വീകരണ കേന്രങ്ങളിൽ നാടകയാത്രയുടെ അവതണത്തിന് ജനുവരി 19 മുതൽ തുടക്കമാവുകയാണ്. നമ്മുടെ നാട് അഭിമുഖീകരിക്കുന്ന അതത് കാലത്തെ രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവും സാമ്പത്തികവും പാരിസ്ഥിതികവും വികസനപരവുമായ പ്രശ്നങ്ങളെ യഥാകാലം ആഴത്തിൽ ചർച്ചക്ക് വിധേയമാക്കാനും Read more…