കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കായംകുളം മേഖലയിലെ ശാസ്ത്ര സാംസ്കാരികോത്സവത്തിന്റെ ഭാഗമായി കണ്ടല്ലൂരില്‍ രക്ഷാകര്‍ത്തൃ സംഗമം നടന്നു. മാടമ്പില്‍ ഗവ: യൂപി സ്കൂളില്‍ നടന്ന സംഗമത്തില്‍ നൂറില്‍ പരം പേര് പങ്കെടുത്തു. കുട്ടികളില്‍ കൂടുതലായി കണ്ടുവരുന്ന പ്രമേഹത്തെപ്പറ്റി സംഗമത്തില്‍ വിശദീകരിച്ചു. കുട്ടികളുടെ ഭക്ഷണം, പഠനത്തില്‍ രക്ഷാകര്‍ത്താക്കളുടെ പങ്ക്, കുട്ടികളുടെ നല്ല സ്വഭാവ രൂപീകരണത്തിന് രക്ഷാകര്ത്താക്കള് എന്തൊക്കെ ചെയ്യണം തുടങ്ങിയ വിഷയങ്ങളേ പറ്റിയുള്ള ക്ലാസും ചര്‍ച്ചയും നടക്കുകയുണ്ടായി.
ഫാസ്റ്റ് ഫുഡും ബേക്കറി സാധനങ്ങളും കുട്ടികള്‍ക്ക് കൂടുതലായി നല്കുന്നു എന്ന് രക്ഷാകര്‍ത്താകള്‍ പറയുകയുണ്ടായി. ഇവ ഉപേക്ഷിച്ച് നാടന്‍ ഭക്ഷണരീതി അവലംബിക്കേണ്ടതിന്റെ ആവശ്യകത വിശദീകരിച്ചു. രക്ഷാകര്‍ത്താക്കളുടെ അത്യാഗ്രഹവും സ്വാര്‍ത്ഥതയും പൊങ്ങച്ചവും സുഖലോലുപതയും കുടുംബത്തിന്റെ മാനസിക സ്വസ്ഥത തകര്‍ക്കുന്നുവെന്നും അത് കുട്ടികളെ ദുസ്വഭാവത്തിലേക്ക് നയിക്കുമെന്നും അഭിപ്രായപ്പെട്ടു.
കുട്ടികളിലെ പ്രമേഹം നിര്‍ണ്ണയിക്കുന്നതിന് രക്ത പരിശോധന നടത്തണമെന്ന് തീരുമാനിക്കുകയും ചെയ്തു.