– ദൈനംദിന ജീവിതത്തിൽ രസതന്ത്രത്തിന്റെ സംഭാവ നകൾ അതിവിപുലമാണ്. നാം പഴഞ്ചനെന്ന് വിശേഷിപ്പിക്കുന്ന പല സാധനങ്ങളുടെയും ആധുനിക ആവിഷ്കരണങ്ങളാണ് നാമിന്ന് ഉപയോഗിക്കുന്നവയിൽ അധികവും. മനുഷ്യജീവിതത്തെ ആധുനികവൽക്കരിക്കുന്നതിൽ രസതന്ത്രത്തിന്റെ പങ്ക് വിശദമാക്കുന്നതാണ് ഈ കൃതി. – സുപരിചിതമായ പദാർത്ഥങ്ങളെയാണ് ഇതിന് വിഷ യമാക്കിയിട്ടുള്ളത്. ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ള സാധാ രണ പദാർത്ഥങ്ങൾ. റയോണും, ടെറിലിനും പ്ലാസ്റ്റിക്കും സാധാരണ ഉപയോഗിക്കുമ്പോൾ അതിന്റെ കണ്ടെത്തലുകൾ ശാസ്ത്രത്തിലെ ദീർഘതപസ്യയുടെ ഫലങ്ങളാണെന്ന് ആരും ഓർക്കാറില്ല. നമ്മുടെ മുന്നിലുള്ള സാധാരണ പദാർത്ഥങ്ങളുടെ പിന്നാമ്പുറ കഥകൾ വിവരിക്കുന്നത് രസതന്ത അധ്യാപകനായിരുന്ന പി കെ രവീന്ദ്രനാണ്. – വായനക്കാർ സഹർഷം സ്വീകരിച്ച ഈ പുസ്തക ത്തിന്റെ പരിഷ്കരിച്ച് വിപുലീകരിച്ച പുതിയ പതിപ്പ് അന്താരാഷ്ട്ര രസതന്ത്രവർഷത്തിൽ പുറത്തിറക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്.
Articles
People’s Participatory Environmental Impact Analysis of SilverLine The Semi High Speed Rail Project of Kerala
ABSTRACT The PEIA a novel approach in the field of EIA, a demanding and multifaceted undertaking involving the collaborative efforts of experts from various disciplines, including environmental science, earth science, life science, biodiversity, and social Read more…