ടി.വി.പുരം : വൈക്കം മേഖലയിലെ ടി.വി.പുരം യുണിറ്റില്‍ ‘രാമാനുജന്’ യുറീക്കാ ബാലവേദി രൂപീകരിച്ചു. നാടിനെ അറിയുക എന്ന ലക്ഷ്യത്തോടു കൂടി പ്രാദേശിക പഠനയാത്രകള്‍ സംഘടിപ്പിക്കുന്നതിനും അന്താരാഷ്ട്ര ഗണിതശാസ്ത്ര വര്‍ഷം ആഘോഷിക്കുന്നതിനും ബാലവേദി കൂട്ടുകാര്‍ തീരുമാനിച്ചു. പ്രസിഡന്റായി അനന്തകൃഷ്ണനേയും സെക്രട്ടറിയായി സനന്തു എസ് ബാബുവിനേയും ഉപഭാരവാഹികളായി അജിത്ത്, ശ്രീഹരിലാല്‍, സന്ദീപ് എന്നിവരേയും തിരഞ്ഞെടുത്തു.
ഇന്ത്യാ സ്റ്റോറി വടക്കൻ മേഖലാ നാടകയാത്ര പ്രയാണത്തിനൊരുങ്ങി
കോഴിക്കോട് ജില്ലയിലെ കണ്ണിപൊയിലിൽ നടന്ന കലാജാഥ സംസ്ഥാന പരിശീലന ക്യാമ്പിന് സമാപമായതോടെ സംസ്ഥാനത്തെ 200 സ്വീകരണ കേന്രങ്ങളിൽ നാടകയാത്രയുടെ അവതണത്തിന് ജനുവരി 19 മുതൽ തുടക്കമാവുകയാണ്. നമ്മുടെ നാട് അഭിമുഖീകരിക്കുന്ന അതത് കാലത്തെ രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവും സാമ്പത്തികവും പാരിസ്ഥിതികവും വികസനപരവുമായ പ്രശ്നങ്ങളെ യഥാകാലം ആഴത്തിൽ ചർച്ചക്ക് വിധേയമാക്കാനും Read more…