രസതന്ത്രപഠനം കൂടുതല്‍ രസകരമാക്കുന്നതിനും ശാസ്ത്രപഠനത്തിലേക്കും ഗവേഷണരംഗത്തേക്കും കുട്ടികളെ ആകര്‍ഷിക്കുന്നതിനുമായി ബോധപൂര്‍വമായ ശ്രമങ്ങള്‍ ആവശ്യമാണെന്ന് പരിഷത്ത് കരുതുന്നു. ശാസ്ത്രപഠനവും അതിന്റെ ഭാഗമായി പരീക്ഷണനിരീക്ഷണങ്ങളിലേര്‍പ്പെടുന്നതും വിസ്മയത്തിന്റെയും വിജ്ഞാനത്തിന്റെയും പുതുലോകം കുട്ടികള്‍ക്ക് തുറന്നുനല്‍കും. രസതന്ത്രത്തിന്റെ രസം ആസ്വദിക്കുന്നതിനും അറിവിന്റെ നൂതനമേഖലകള്‍ പരിചയപ്പെടുന്നതിനുമുള്ള അവസരമൊരുക്കുകയാണ് ‘രാസരാജി’ എന്ന ഈ പുസ്തകം.
രസകരവും വിജ്ഞാനപ്രദവുമായ 101 പരീക്ഷണങ്ങളാണ് ‘രാസരാജി’യില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കുട്ടികള്‍ക്ക് സ്വന്തമായും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹായത്തോടെയും ചെയ്തുനോക്കാവുന്നതാണിവ. രാസവസ്തുക്കളുപയോഗിച്ച് പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ വളരെയധികം ശ്രദ്ധയാവശ്യമാണ്. ശ്രദ്ധയോടെ രസതന്ത്രലോകത്തിലെ വിസ്മയച്ചെപ്പ് തുറക്കാന്‍ കൂട്ടുകാര്‍ തയ്യാറാവുമെന്ന പ്രതീക്ഷയോടെ ‘രാസരാജി’ സമര്‍പ്പിക്കുന്നു. ഈ പുസ്തകത്തിന്റെ ഉള്ളടക്കം തയ്യാറാക്കിയ കുറ്റിപ്പുറം സബ്ജില്ലാ സയന്‍സ്ക്ലബ് അസോസിയേഷന് നന്ദി രേഖപ്പെടുത്തുന്നു.
Updates
കേരള സയൻസ് സ്ലാം
അധ്വാനത്തോളം പ്രധാനമാണ് അറിവ് എന്നതാണ് ഒരു വിജ്ഞാന സമൂഹത്തിൻ്റെ പ്രത്യേകത. ഇവിടെ ജനങ്ങളുടെ സമൃദ്ധിക്കും ക്ഷേമത്തിനും വേണ്ടി അറിവ് നിർമ്മിക്കുകയും പങ്കിടുകയും ഉപയോഗിക്കുകയും ചെയ്യും. നിർമ്മിക്കപ്പെടുന്ന അറിവുകൾ കാര്യക്ഷമമായും, മത്സരക്ഷമമായും, സാമ്പത്തിക പ്രക്രിയയുടെ പ്രധാന സ്രോതസ്സായി മാറുമ്പോഴാണ് ഒരു സമൂഹം വിജ്ഞാന സമൂഹമാകുന്നത് എന്നർത്ഥം. കേരളത്തിലെ അമ്പതിലേറെയുള്ള ഉന്നത Read more…