എഡിറ്റര്‍മാര്‍ : രോഹിണി ഗോഡ്ബൊളെ,രാം രാമസ്വാമി
പരിഭാഷ : കെ രമ
ഏതു വിപരീത സാഹചര്യത്തെയും വെല്ലുവിളിച്ചു മുന്നേറാന്‍ തയ്യാറുള്ള സ്ത്രീകള്‍ ഇന്ന് എല്ലാ രംഗത്തുമുണ്ട്.ശാസ്ത്രരംഗത്ത് അങ്ങനെ മുന്നേറാന്‍ ധൈര്യം കാണിച്ച കുറെയധികം ഇന്ത്യന്‍ സ്ത്രീകളുടെ അനുഭവങ്ങള്‍ സമാഹരിച്ച ഒരു ഗ്രന്ഥമാണ് ലീലാവതിയുടെ പെണ്മക്കള്.ഭാര്യയും അമ്മയും ഒക്കെ ആയിരിക്കെത്തന്നെ ശാസ്ത്രജ്ഞയും ആകാമെന്ന് തെളിയിച്ചവരാണ് അവരിലധികവും. ഭാര്യയും അമ്മയും ആയിരിക്കുക എന്നത് ശാസ്ത്രജ്ഞയാകുന്നതിന് തടസ്സമാണെന്ന് ബോധ്യമായാല്‍ ആദ്യത്തേത് വേണ്ട എന്ന് തീരുമാനിക്കാന്‍ ധൈര്യം കാണിച്ചവരും ഉണ്ട് അക്കൂട്ടത്തില്‍.ഇന്ത്യയിലെ തൊണ്ണൂറോളം വനിതാശാസ്ത്രജ്ഞര്‍ അവരടെ അനുഭവങ്ങള്‍ ആര്‍ജവത്തോടെ അവതരിപ്പിക്കുന്ന ഈ കൃതി സാമൂഹികമാറ്റത്തെക്കുറിച്ചു പഠിക്കാനും ഉള്‍ക്കൊള്ളാനും താല്‍പ്പര്യമുള്ള എല്ലാവരും നിര്‍ബന്ധമായി വായിച്ചിരിക്കേണ്ടതാണ്.