അന്താരാഷ്ട്ര വനിതാദിനത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ 2,3 തീയതികളില്‍ കോട്ടയത്ത് K.P.S. മേനോന് ഹാളില്‍ വച്ച് വനിതാ ചലച്ചിത്രോല്സവവും പ്രദര്‍ശനവും സംഘടിപ്പിച്ചു. പരിഷത്ത് കോട്ടയം ജില്ലാക്കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ചലച്ചിത്ര അക്കാദമി, കോട്ടയം പബ്ളിക് ലൈബ്രറി എന്നീ സംഘടനകളുമായി ചേര്‍ന്നാണ്പരിപാടി സംഘടിപ്പിച്ചത്. രാവിലെ നടന്ന സെമിനാര്‍ സിസ്ററര് ജെസ്മി ഉദ്ഘാടനം ചെയ്തു. അഡ്വ. ഗിരിജ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സുരേഷ്കുമാര്‍ സ്വാഗതം പറഞ്ഞു. ഡോ. ഹാരിസ്, സുജാ സൂസന് ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. ‘കേരളത്തിലെ സ്ത്രീ ഇന്നലെ ഇന്ന്‘ എന്ന വിഷയം ടി രാധാമണി, ആര്.രാധാക്റഷ്ണന് എന്നിവര്‍ അവതരിപ്പിച്ചു.
Updates
കേരള സയൻസ് സ്ലാം
അധ്വാനത്തോളം പ്രധാനമാണ് അറിവ് എന്നതാണ് ഒരു വിജ്ഞാന സമൂഹത്തിൻ്റെ പ്രത്യേകത. ഇവിടെ ജനങ്ങളുടെ സമൃദ്ധിക്കും ക്ഷേമത്തിനും വേണ്ടി അറിവ് നിർമ്മിക്കുകയും പങ്കിടുകയും ഉപയോഗിക്കുകയും ചെയ്യും. നിർമ്മിക്കപ്പെടുന്ന അറിവുകൾ കാര്യക്ഷമമായും, മത്സരക്ഷമമായും, സാമ്പത്തിക പ്രക്രിയയുടെ പ്രധാന സ്രോതസ്സായി മാറുമ്പോഴാണ് ഒരു സമൂഹം വിജ്ഞാന സമൂഹമാകുന്നത് എന്നർത്ഥം. കേരളത്തിലെ അമ്പതിലേറെയുള്ള ഉന്നത Read more…