വയനാട്ടിലെ കോളനികളില്‍ നടത്തിയ ആരോഗ്യ സര്‍വ്വേയുടെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു.പരിഷത് വയനാട് ജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പഠനത്തിന് ഡോ. കെ.ജി രാധാകൃഷ്ണന്, ഡോ.ബിജു ജോര്‍ജ്ജ് തുടങ്ങയവര്‍ നേതൃത്വം നല്കി. പരിഷത് സംഘം പുല്‍പ്പള്ളിയിലെ കോളനികള്‍ സന്ദര്‍ശിച്ച് രോഗപരിശോധന നടത്തുകയും മരുന്നുകള്‍ വിതരണം ചെയ്യുകയും ചെയ്തു. കോളനികളനി നിവാസികളുടെ ആരോഗ്യ രക്ഷയ്ക്ക് ശുചിത്വസംവിധാനങ്ങള്‍ മെച്ചപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് സംഘം വിലയിരുത്തി. (ഒപ്പമുള്ള പത്രവാര്‍ത്തയും കാണുക)
ഇന്ത്യാ സ്റ്റോറി വടക്കൻ മേഖലാ നാടകയാത്ര പ്രയാണത്തിനൊരുങ്ങി
കോഴിക്കോട് ജില്ലയിലെ കണ്ണിപൊയിലിൽ നടന്ന കലാജാഥ സംസ്ഥാന പരിശീലന ക്യാമ്പിന് സമാപമായതോടെ സംസ്ഥാനത്തെ 200 സ്വീകരണ കേന്രങ്ങളിൽ നാടകയാത്രയുടെ അവതണത്തിന് ജനുവരി 19 മുതൽ തുടക്കമാവുകയാണ്. നമ്മുടെ നാട് അഭിമുഖീകരിക്കുന്ന അതത് കാലത്തെ രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവും സാമ്പത്തികവും പാരിസ്ഥിതികവും വികസനപരവുമായ പ്രശ്നങ്ങളെ യഥാകാലം ആഴത്തിൽ ചർച്ചക്ക് വിധേയമാക്കാനും Read more…