നമ്മുടെ നാട്ടിലെ കുട്ടികളിൽ മൂന്നിൽ രണ്ടു ഭാഗത്തിനും പോഷണക്കുറവ് ബാധിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. പോഷണക്കുറവ് കണ്ടുപിടിക്കാൻ ക്രമമായി തൂക്കം നോക്കലാണ് ഒരു മാർഗം. അങ്കണവാടികളിലും, സ്കൂളുകളിലുമൊക്കെ ഇങ്ങനെ ചെയ്യാവുന്നതാണ്. ചില സ്ഥലങ്ങളിൽ ചെയ്യുന്നുമുണ്ട്. നിശ്ചിത അളവിൽ താഴെ തൂക്കമുള്ള കുട്ടികൾക്ക് ഫലവ ത്തായ പോഷകാഹാര ലഭ്യത ഉറപ്പാക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം അത വരുടെ പഠനത്തേയും ഭാവി ജീവിതത്തേയും ദോഷകരമായി ബാധിക്കും. വളർച്ചാ മുരടിപ്പും അധ്വാനശേഷിയുടെ കുറവും അടിക്കടിയുണ്ടാവുന്ന രോഗ ങ്ങളുമൊക്കെയാണ് പോഷണക്കുറവിന്റെ അനന്തരഫലങ്ങൾ. – “കുട്ടികളുടെ അവകാശങ്ങൾ അംഗീകരിച്ച നമ്മുടെ രാജ്യത്ത് പോഷ ണക്കുറവ് കൊണ്ട് കുട്ടികൾ ദുരിതമനുഭവിക്കാനും, മരിക്കാനും ഇടവരു ന്നത് ഒഴിവാക്കിയേ മതിയാവൂ. ദാരിദ്ര്യവും പട്ടിണിയുമാണ് പോഷണക്കുറ വിന്റെ പ്രധാന കാരണം. ഭക്ഷ്യാൽപ്പാദനം വർധിപ്പിക്കുകയും പോഷകാം ശമുള്ള ഭക്ഷ്യ വസ്തുക്കൾ എല്ലാവർക്കും ലഭ്യമാവുകയും ചെയ്താലേ ഇതിന് പരിഹാരമാവൂ. പൊതുവിതരണ വകുപ്പും, കൃഷിവകുപ്പും മൃഗസം രക്ഷണ വകുപ്പുമൊക്കെ കാര്യക്ഷമമായി പ്രവർത്തിക്കുകയും പാവപ്പെട്ട വരെ ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകു കയും വേണം. നമ്മുടെ വികസന സമീപനങ്ങൾ മാറണം. എല്ലാവരും പൊതു കാര്യങ്ങളിൽ ഒത്തൊരുമിച്ച് പ്രവർത്തിക്കണം, – ഇന്ന് സ്കൂൾ പാഠ്യപദ്ധതിയിൽ പോഷകാഹാരം ഒരു മുഖ്യ പഠനമേഖ ലയാണ്. ചെറു ക്ലാസുകൾ മുതലേ ശാസ്ത്രീയമായ ആരോഗ്യ ശേഷികൾ വളർത്തിയെടുക്കാൻ നിരവധി പ്രവർത്തനങ്ങൾ പാഠ്യപദ്ധതി മുന്നോട്ടു വെക്കുന്നുണ്ട്. പ്രാദേശികമായ പച്ചക്കറി കൃഷിയേയും, പാൽ, മുട്ട ഉൽപ്പാദ നത്തേയും പ്രോത്സാഹിപ്പിക്കുന്ന നിരവധി പുതിയ സംരംഭങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും, സ്കൂളുകളും രക്ഷിതാക്കളുമെല്ലാം ചേർന്ന് രൂപപ്പെടുത്താവുന്നതാണ്. സ്കൂൾ ഉച്ചഭക്ഷണ പരിപാടിയെ ഒരു മികച്ച പോഷകാഹാര പദ്ധതിയായി വളർത്തിയെടുക്കാൻ സാധിച്ചാൽ അത് നമ്മുടെ നാടിന് വമ്പിച്ച നേട്ടങ്ങൾ ഉണ്ടാക്കുമെന്ന കാര്യം ഉറപ്പാണ്. – സ്കൂൾ പാഠ്യപദ്ധതിക്ക് ഇണങ്ങും വിധം കുട്ടികളുടെ ആരോഗ്യ പോഷണ കാര്യങ്ങളിൽ കൂടുതൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യു ന്നതിനും, അറിവ് നിർമാണത്തിനും സഹായകമാം വിധത്തിൽ ലളിതമായി തയ്യാറാക്കിയ ഒരു പഠന സഹായിയാണ് ഈ പുസ്തകം. — തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഒരു സംഘം വൈദ്യവി ദ്യാർത്ഥികളുടെയും യുവ ഡോക്ടർമാരുടെയും കൂട്ടായ്മയിലൂടെയാണ് ഈ പുസ്തകം രൂപപ്പെട്ടത്. കുട്ടികളുടെ വളർച്ചയിൽ താത്പര്യമുള്ള എല്ലാവ രുടെയും പരിഗണനയിലേക്ക് ഈ ലഘുഗ്രന്ഥം സമർപ്പിക്കുന്നു.
Articles
People’s Participatory Environmental Impact Analysis of SilverLine The Semi High Speed Rail Project of Kerala
ABSTRACT The PEIA a novel approach in the field of EIA, a demanding and multifaceted undertaking involving the collaborative efforts of experts from various disciplines, including environmental science, earth science, life science, biodiversity, and social Read more…