വായിച്ച് വായിച്ച് വായിച്ചുപോവുന്ന കഥകള്‍
പണ്ടുമുതലേ പറഞ്ഞുവരുന്ന കഥകളാണ് ഇപ്പോഴും കുട്ടികള്‍ കേള്‍ക്കുന്നതും വായിക്കുന്നതും. പഴയ കാക്കയും പഴയ സിംഹവും പഴയ കുറുക്കനും പഴങ്കഥ തുടരുകയാണ്. പുതിയ കാലത്തെ കുറുക്കനും കാക്കയും ആമയും മുയലുമൊക്കെ പുതു കഥകള്‍ പറയണം. പുതിയ രീതിയിലുള്ള കഥ പറയണം. ആ കഥയില്‍ നിന്ന് കുട്ടികള്‍ ഒരുപാടൊരുപാട് കഥയുണ്ടാക്കണം. അതിന് ഇതാ ‘വായിച്ചു വായിച്ചു വായിച്ചു പോവുന്ന കഥകള്‍…’ വായിച്ചു തുടങ്ങിയാല്‍ വായിച്ചു മതിയാവാത്ത കുട്ടിക്കഥകളാണിവ. വായിച്ചു കൊടുത്താല്‍ കുട്ടികള്‍ രസിക്കും. സ്വന്തമായി വായിച്ചാല്‍ ആഹ്ലാദിക്കും. കഥകളുടെ ഇഷ്ടതോഴരാവും… വായനയുടെ ഒപ്പം നടക്കും. നടക്കുമ്പോള്‍ മനസ്സില്‍ പുതിയ സങ്കല്‍പ്പനങ്ങള്‍ ഒരുക്കും. അതല്ലേ വേണ്ടത്.
വായിച്ചു നോക്കൂ; വായിച്ചു വായിച്ചു വായിച്ചു പോവൂ..
Updates
ഇന്ത്യാ സ്റ്റോറി വടക്കൻ മേഖലാ നാടകയാത്ര പ്രയാണത്തിനൊരുങ്ങി
കോഴിക്കോട് ജില്ലയിലെ കണ്ണിപൊയിലിൽ നടന്ന കലാജാഥ സംസ്ഥാന പരിശീലന ക്യാമ്പിന് സമാപമായതോടെ സംസ്ഥാനത്തെ 200 സ്വീകരണ കേന്രങ്ങളിൽ നാടകയാത്രയുടെ അവതണത്തിന് ജനുവരി 19 മുതൽ തുടക്കമാവുകയാണ്. നമ്മുടെ നാട് അഭിമുഖീകരിക്കുന്ന അതത് കാലത്തെ രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവും സാമ്പത്തികവും പാരിസ്ഥിതികവും വികസനപരവുമായ പ്രശ്നങ്ങളെ യഥാകാലം ആഴത്തിൽ ചർച്ചക്ക് വിധേയമാക്കാനും Read more…