ശാസ്ത്രം ‍അറിവിന്റെ ആനന്ദമാണ്വിസ്മയങ്ങളുടെയും നിഗൂഢതകളുടെയും കലവറകളാണ് നമുക്ക് ചുറ്റുംപ്രപഞ്ചംപ്രകൃതിപദാര്‍ത്ഥംസമൂഹംചരിത്രംസംസ്കാരം,… അവ എന്തെന്നും എങ്ങിനെയെന്നും എന്തുകൊണ്ടെന്നും അറിയുകനമ്മള്‍ക്ക് അവയോടുള്ള ബന്ധമെന്തെന്ന് മനസ്സിലാക്കുകശാസ്ത്രത്തിനാണ് ആ വെളിച്ചം നല്‍കാനാകുകസഹജീവികളോടൊത്തുള്ള നമ്മുടെ ജീവിത യാത്രയില്‍ ആത്മവിശ്വാസത്തോടെ മുന്നേറാന്‍ ഈ വെളിച്ചമാണ് നമ്മുടെ കരുത്ത്.

ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും മനുഷ്യന്റെ നിലനില്പിന് തന്നെ വെല്ലുവിളിയായി നമ്മുടെ മുമ്പിലെത്തിക്കഴിഞ്ഞുനാം ഇന്നുഭവിക്കുന്ന പ്രകൃതി ദുരന്തങ്ങള്‍, ‍മഹാമാരികള്‍,.. ഇവയില്‍ പലതും അതുമായി ബന്ധപ്പെട്ടതാണ്അവയോടൊപ്പം സാമൂഹ്യമായ ഒട്ടേറെ പ്രശ്നങ്ങളുംഇവയെ മനസ്സിലാക്കാനും അതിജീവിക്കാനും നമ്മുടെ കയ്യിലുള്ള മാര്‍ഗ്ഗം ശാസ്ത്രവും മാനവികതയുമാണ്അറിവിന്റെ വെളിച്ചമേകാന്‍ ശാസ്ത്രവും ഒത്തുചേരാനും ചേര്‍ത്തു പിടിക്കാനും മാനവികതയുംകോവിഡ് കാലത്ത് എവിടെയും വെളിവാക്കപ്പെട്ട ഒരു വസ്തുതയുണ്ട്ശാസ്ത്രത്തെ തന്നെയാണ് അന്തിമമായി തെരെഞ്ഞെടുക്കേണ്ടതെന്ന് അധികാരികളും ജനങ്ങളും പുരോഹിതര്‍‍ തന്നെയും തിരിച്ചറിയുന്നു എന്നതാണത്.

ജീവിതത്തിന്റെ നാനാ തുറകളില്‍പ്പെട്ടവര്‍ ശാസ്ത്രം ആഘോഷമാക്കുന്ന ഏതാനും ആഴ്ചകള്‍ നമുക്ക് വിഭാവനം ചെയ്താലോകൂടുതല്‍ അറിയാന്‍അറിവ് പങ്കുവെക്കാന്‍അറിവ് തുണയാകാന്‍അറിവ് വഴികാട്ടാന്‍ ശാസ്ത്രത്തിന്റെ വഴിയിലൂടെ.. ശാസ്ത്രമെഴുത്ത്ശാസ്ത്രപുസ്കക പരിചയംപ്രകൃതിനിരീക്ഷണങ്ങള്‍ശാസ്ത്ര പരീക്ഷണങ്ങള്‍പ്രശ്നോത്തരികള്‍പ്രോജക്ടുകള്‍പ്രഭാഷണങ്ങള്‍അനിമേഷന്‍സ്… മൂന്നു മാസത്തോളം നീണ്ടുനില്ക്കുന്ന പരിപാടികള്‍ഘട്ടങ്ങളായിഓണ്‍ലൈന്‍ മാഗസിനുകളില്‍ശാസ്ത്രമാസികകളില്‍നവമാധ്യമങ്ങളില്‍‍വിദ്യാഭ്യാസ വേദികളില്‍നാട്ടു ചര്‍ച്ചകളില്‍.

വിജ്ഞാന വീഥിയിലെ ഇരുട്ടകറ്റാനുള്ള ശ്രമത്തിനിടയില്‍‍ സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തേണ്ടിവന്ന ഡോനരേന്ദ്ര ധാബോല്‍ക്കര്‍ വെടിവെച്ചു വീഴ്ത്തപ്പെട്ടതിന്റെ ഓര്‍മ ദിവസമായ ആഗസ്ത് 20 നു തുടങ്ങാംശാസ്ത്രവിജ്ഞാനംസാങ്കേതികവിദ്യജനങ്ങളുടെ ശാസ്ത്രബോധം ഇവയിലൂന്നിയേ സ്വതന്ത്ര ഇന്ത്യയുടെ പുരോഗതി സാധ്യമാകൂ എന്ന് വിശ്വസിക്കുകയും അതിനായി യത്നിക്കുകയും ചെയ്ത പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മദിനമായ നവംബര്‍14 വരെ തുടരാം ഈ ആഘോഷംകൂടുതല്‍ ക്രിയാത്മകമായ പരിപാടികള്‍ തുടര്‍ന്നുണ്ടാവുകയാണ് ലക്ഷ്യം.

പരിപാടികള്‍ ഇവയാണ്.

1ശാസ്ത്രമെഴുതാംകണ്ണിചേരാം (Join Science Chain): ഏതെങ്കിലും ഒരു ശാസ്ത്ര വിഷയത്തില്‍ കുറിപ്പുകളെഴുതി നിര്‍ദ്ദേശിക്കുന്ന ടാഗ് ലൈന്‍ ചേര്‍ത്ത് ഫേസ്ബുക്കില്‍ പ്രചരിപ്പിക്കുകയും അതുപോലെ മറ്റു കുറിപ്പുകളെഴുതാന്‍ മൂന്നു സുഹൃത്തുക്കളെ കൂടി കണ്ണി ചേര്‍ക്കുന്ന പ്രവര്‍ത്തന. എല്ലാറ്റിന്റെയും ഹാഷ് ടാഗ് #ScienceinAction, #JoinScienceChain എന്നായിരിക്കുംശ്രദ്ധേയമായ കുറിപ്പുകള്‍ ലൂക്കയില്‍ പ്രസിദ്ധീകരിക്കും.

2ലൂക്കയോട് ചോദിക്കാം (Ask.luca.co.in): ശാസ്ത്രവിഷയങ്ങളില്‍ ലൂക്ക ഓണ്‍ലൈന്‍ മാഗസിനില്‍ ആരംഭിക്കുന്ന ചോദ്യോത്തര വെബ്പേജാണിത്എന്ത്എന്തുകൊണ്ട്എങ്ങനെ എന്ന് ചോദിക്കാനും ഉത്തരം തേടാനും പ്രേരിപ്പിക്കുന്ന പരിപാടികുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആര്‍ക്കും ask.luca.co.in എന്ന വെബ്സൈറ്റില്‍ ചോദ്യം ഉന്നയിക്കാംതെരെഞ്ഞെടുത്ത ചോദ്യങ്ങള്‍ ലൂക്കയില്‍ നല്‍കുംചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനുള്ള അവസരവുമുണ്ടാകുംആഗസ്ത് 27 ന് ഇത് തുടക്കമാകും.

3യുറീക്ക ശാസ്ത്രോത്സവം (ശാസ്ത്രം ചെയ്യാം): യു പിഹൈസ്കൂള്‍ കുട്ടികള്‍ക്കുള്ള പരിപാടി. ഏതെങ്കിലും ശാസ്ത്ര പരീക്ഷണം ചെയ്ത് അതിന്റെ വീഡിയോ എടുത്ത് ലൂക്കയ്ക്ക് അയച്ചു തരികമികച്ചവക്ക് സമ്മാനം നല്‍കുംപരമാവധി അഞ്ചു മിനിറ്റ്സെപ്തംബര്‍ 22 (ഫാരഡെ ജന്മദിനംമുതല്‍. ‍നവം 7 (മാഡം ക്യൂറിസി വി രാമന്‍ ജന്മദിനംന് ഫൈനല്‍.

4. കുരുക്കഴിക്കാമോ(പ്രശ്ന പരിഹാരം കാണല്‍): പ്രശ്നോത്തരികളുടെ പംക്തിയാണിത്ആഴ്ചയില്‍ ഒന്ന്ഉത്തരവും വഴിയും ലൂക്കാ മെയിലിലേക്ക്ശരിയുത്തരം നല്കിയവരുടെ പേരുകള്‍ അടുത്ത ചോദ്യത്തിനൊപ്പം ലൂക്കയില്‍പ്രസിദ്ധ ഗണിതജ്ഞനും അധ്യാപകനും ആയിരുന്ന നീല്‍സ് ഹെന്റിക്ക് ആബേലിന്റെ ജന്മദിനമായ ആഗസ്ത് 25 ന് തുടക്കംആബേലിനെയും ആബേല്‍ പ്രൈസിനെയും പരിചയപ്പെടുത്തുന്ന ലേഖനം അന്ന് ലൂക്കയില്‍.

5വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം (പ്രകൃതി നിരീക്ഷണം): യു പി ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക്വീട്ടുമുറ്റത്തെയും ചുറ്റുപാടിലേയും ഏതെങ്കിലും ഒരു ജീവിയെ സൂക്ഷ്മമായി നിരീക്ഷിച്ചും പുറമെ നിന്ന് വിവരങ്ങള്‍ ശേഖരിച്ചും ഫോട്ടോ സഹിതം ചെറു കുറിപ്പ് വിഡിയോ അയച്ചു തരികസെപ്തംബര്‍ 27 (സൈലന്റ് സ്പ്രിംഗ്മുതല്‍ രണ്ടാഴ്ച.‍ നവംബര്‍ 12 (സലിം ആലിന് ഫൈനല്‍.

6ശാസ്ത്രം അതിജീവനത്തിന് (കാലാവസ്ഥാ വ്യതിയാനവും കേരളവും – ആശയമേള): ഹയര്‍സെക്കന്ററികോളേജ് തല വിദ്യാര്‍ത്ഥികള്‍ക്ക്നാട് നേരിടുന്ന ഒരു പ്രശ്നത്തെ ശാസ്ത്രീയമായി കൈകാര്യം ചെയ്യാന്‍ ഉള്ള ആശയം

1. സ്ലൈഡ് പ്രസന്റേഷന്‍പരമാവധി 10 സ്ലൈഡുകള്‍.

2. സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്ന പ്രോജക്ടുകള്‍.

3. പഠന റിപ്പോര്‍ട്ടുകള്‍.

പേരടങ്ങുന്ന ഗ്രൂപ്പുകളായാണ് തയ്യാറാക്കേണ്ടത്.

വിഷയം– കാലാവസ്ഥാ വ്യതിയാനവും കേരളവുംഹയര്‍ സെക്കന്ററി ‍ – കോളേജ് വെവ്വേറെ.

തയ്യാറാക്കിയവ ഒക്ടോബര്‍ 20 ന് മുമ്പായി ലൂക്ക വിലാസത്തില്‍ ലഭ്യമാകണംഏറ്റവും മികച്ചവയെ ഉള്‍പ്പെടുത്തി ഫൈനല്‍നവംബര്‍ മുതല്‍ 13 വരെ. 14 ന് വിജയികളെ പ്രഖ്യാപിക്കല്‍സമ്മാനമായി പുസ്തകങ്ങള്‍ ഐ ആർ‍ ടി സി ഇന്റേണ്‍‍ഷിപ്പ്.

7ഇത് ശാസ്ത്രമല്ല (അശാസ്ത്രീയത കണ്ടെത്തല്‍): ശാസ്ത്രപദങ്ങളും ശാസ്ത്രവാദങ്ങളും യുക്തിയും ഉള്ള വിവരണത്തില്‍ അശാസ്ത്രീയത തിരുകിയതിനെ കണ്ടെത്തല്‍വിശദീകരണത്തോടെ. (സെപ്തംബര്‍ (കാള്‍ പൂപ്പര്‍) 27 മുതല്‍ആഴ്ചയില്‍ ഒന്ന്ആര്‍ക്കും മറുപടി നല്കാംശാസ്ത്രീയമായ വിശദീകരണം ലൂക്കയില്‍.

8ശാസ്ത്രം ശ്രവിക്കാം (പോഡ്കാസ്റ്റ് പരമ്പര): വിവിധ ശാസ്ത്ര വിഷയങ്ങളില്‍ ലഘു അവതരണങ്ങള്‍ ഉള്‍പ്പെടുത്തി ലൂക്ക പോഡ്കാസ്റ്റ്, 5 മിനിറ്റ് യൂട്യൂബ്ഫേസ്ബുക്ക് വിഡിയോകള്‍.

9ശാസ്ത്ര പുസ്തകങ്ങള്‍ (ലോകത്തെ മാറ്റി മറിച്ച ശാസ്ത്ര പുസ്തകങ്ങള്‍): ശാസ്ത്ര ചരിത്രത്തില്‍ നിര്‍ണായക വഴിത്തിരിവായ ശാസ്ത്ര പുസ്തകങ്ങളേയും അതെഴുതിയ ശാസ്ത്രജ്ഞരേയും പരിചയപ്പെടുത്തുന്ന പംക്തിസെപ്റ്റംബര്‍ 15 മുതല്‍ ആഴ്ചയിലൊന്ന് ലൂക്കയില്‍.

10. Science in Action for Covid-19 (കോവിഡ് പ്രതിരോധത്തിന്റെ ശാസ്ത്രഗാഥ): കൊറോണ വൈറസിനെ കണ്ടെത്തിയതു മുതല്‍ കോവിഡ് 19 ന്റെ പ്രതിരോധത്തിന്റെ വിവിധ വശങ്ങള്‍ ‍വികസിച്ചതിന്റെ ഘട്ടങ്ങള്‍ ശാസ്ത്രത്തിന്റെ വികാസരീതിയും കഴിവും മനസ്സിലാക്കാനും‍ നമ്മില്‍ ആത്മവിശ്വാസം വളര്‍ത്താനും‍ അനുയോജ്യമാണ്അതിന്റെ വിവരണം– ലേഖന പരമ്പരയിലൂടെസെപ്തംബര്‍ മുതല്‍ ലൂക്കയില്‍.

കലണ്ടര്‍.

ആഗസ്ത് 20- പ്രൊഫൈല്‍ സ്വീകരിക്കല്‍ശാസ്ത്രമെഴുത്ത്

ആഗസ്ത് 25- പ്രശ്നോത്തരി

സെപ്തംബര്‍ 10- ശാസ്ത്ര പുസ്തക പരിചയം.

സെപ്തംബര്‍ 15- ശാസ്ത്രജ്ഞരും പ്രസിദ്ധപുസ്തകങ്ങളും

സെപ്തംബര്‍ 22- ശാസ്ത്ര പരീക്ഷണംശാസ്ത്രമെഴുത്ത്– 2

സെപ്തംബര്‍ 27- പ്രകൃതി നിരീക്ഷണംഇത് ശാസ്ത്രമല്ല

ഒക്ടോബര്‍ 20- നമുക്ക് അതി ജീവിക്കാം– ലഭിക്കേണ്ട തീയതി

നവം1 – 13 വരെ – അവതരണങ്ങള്‍

നവം 12- പ്രകൃതി നിരീക്ഷണം ഫൈനല്‍

നവം 14- കാമ്പയിന്‍ ഫൈനല്‍.

Categories: Updates