കേരളം മുന്നേറുന്നത് ജീര്‍ണ്ണതയുടെ കേരളാ മോഡലിലേയ്‌ക്കോ?
മുല്ലനേഴിക്ക് സമര്‍പ്പിച്ച് ശാസ്ത്രകലാജാഥ ഡിസംബര്‍ 3ന് ആരംഭിക്കും

വേണം മറ്റൊരു കേരളം എന്ന മുദ്രാവാക്യവുമായി കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മൂന്ന് ശാസ്തകലാജാഥകള്‍ 2011 ഡിസംബര്‍ മൂന്ന് മുതല്‍ 18 വരെ കേരളപര്യടനം ആരംഭിക്കുകയാണ്. പരിഷത്തിനെ സംബന്ധിച്ചിടത്തോളം, അതിന്റെ ഒരു അടുത്ത സഹയാത്രികനും ആദ്യ കലാജാഥ മുതല്‍ക്കേ അതിന്റെ രചയിതാക്കളിലും അഭിനേതാക്കളിലും പ്രധാനിയുമായിരുന്ന മലയാളത്തിലെ ശ്രദ്ധേയ കവി ശ്രീ. മുല്ലനേഴിയുടെ അകാലചരമം കൊണ്ട് അടയാളപ്പെടുത്തപ്പെട്ട വര്‍ഷം കൂടിയാണ് 2011. അതിനാല്‍വര്‍ഷത്തെ ശാസ്ത്രകലാജാഥ, പരിഷത്, മുല്ലനേഴിക്ക് സമര്‍പ്പിച്ചിരിക്കുന്നു.

ശാസ്ത്രകലാജാഥ പരിപാടി
കാസര്‍കോട്മുന്നാട് ഡോ. അംബികാസുതന്‍ മാങ്ങാട് കാസര്‍കോട്, കണ്ണൂര്‍, വയനാട്,കോഴിക്കോട്,
മലപ്പുറം 
പൊന്നാനി  
ഇടുക്കിപൈനാവ് ആന്റണി മുനിയറ ഇടുക്കി, എറണാകുളം,തൃശൂര്‍, പാലക്കാട്
പാലക്കാട്കുനിശ്ശേരിയില്‍
 
പത്തനംതിട്ട
വടശ്ശേരിക്കര
മുരുകന്‍ കാട്ടാക്കട

പത്തനംതിട്ട,കോട്ടയം,

ആലപ്പുഴ,കൊല്ലം,

തിരുവനന്തപുരം 

ആലപ്പുഴ

കടക്കരപ്പള്ളി

     

വിദ്യാഭാസം കൊണ്ടും പ്രകൃതിസമ്പത്തുകൊണ്ടും പ്രബുദ്ധമായ മനുഷ്യവിഭവശേഷി കൊണ്ടും ഉന്നതമായ ജീവിതമാനദണ്ഡങ്ങള്‍ സ്വയം പുലര്‍ത്തുന്നതിലേക്ക് ഉയരാന്‍ സര്‍വഥാ യോഗ്യമായ ഒരു സംസ്ഥാനമാണ് കേരളം. എന്നാല്‍, മണ്ണിനെ മാഫിയകള്‍ക്കും, പെണ്ണിനെ കടിഞ്ഞാണില്ലാത്ത കാമാതുരതയ്ക്കും, മാതൃഭാഷയെ വിദേശഭാഷയ്ക്കും കൂട്ടിക്കൊടുത്തും, ധനാര്‍ത്തിയും മോഹചിന്തയും ആത്മാവില്‍ കാട് വളര്‍ത്തിയും, ദൂരക്കാഴ്ചയും ശുഭാപ്തിവിശ്വാസവും കളഞ്ഞുകുളിച്ചും, യുക്തിചിന്തയേയും ശാസ്ത്രബോധത്തേയും വെല്ലുവിളിച്ചും, സ്ഥാപിത താത്പര്യങ്ങള്‍ക്കും മതാഭിമാനചിന്തകള്‍ക്കും അഴിമതിക്കും വെള്ളവും വളവും കൊടുത്തും കേരളം മുന്നേറുന്നത് സാമൂഹികവും സാംസ്‌കാരികവുമായ ജീര്‍ണ്ണതയുടെ പുതിയൊരു കേരളാ മോഡലിലേയ്ക്കാണ്. നാടിന്റെ നിലവിലുള്ള നടപ്പുരീതിയും നടത്തിപ്പുരീതിയും കീഴ്‌മേല്‍ മറിച്ച,് ശാസ്ത്രബോധത്തിലും സ്ഥിതിസമത്വത്തിലും സന്തുലിത വികസനത്തിലും ലിംഗനീതിയിലും അധിഷ്ഠിതമായ പുതിയൊരു കേരളം സാക്ഷാത്കരിക്കുക എന്നത്, പരിഷത്തിന്റെ പ്രവര്‍ത്തനങ്ങളുടെ എക്കാലത്തേയും കേന്ദ്ര പ്രമേയമാണ്. അത്തരമൊരു സാമൂഹ്യമാറ്റത്തിന്റെ ആയുധമായി ശാസ്ത്രത്തെ ജനങ്ങള്‍ക്ക് ഉപയുക്തമാക്കുക എന്നതാണ് അതിനുള്ള പരിഷത്തിന്റെ പരിപാടി. കാലങ്ങളിലൂടെ പ്രസക്തി വര്‍ദ്ധിച്ചും കൂടുതല്‍ സ്പഷ്ടത കൈവരിച്ചും വരുന്നകേന്ദ്ര പ്രമേയത്തെ കുറേക്കൂടി മൂര്‍ത്തമാക്കുന്നതാണ്,വേണം മറ്റൊരു കേരളം എന്ന മുദ്രാവാക്യം മുന്‍നിര്‍ത്തി പരിഷത് ഇക്കൊല്ലം മുന്നോട്ട് വയ്ക്കുന്ന അതിപിപുലവും വിവിധതലസ്പര്‍ശിയുമായ കാമ്പയിന്‍. ഉള്ളടക്കം കൊണ്ടും സംഘാടനപരമായുംകാമ്പയ്‌ന്റെ മുന്നോടിയാണ് ശാസ്ത്രകലാജാഥ-2011.

മൂന്ന് ജാഥകളും കൂടി ആകെ 183 കേന്ദ്രങ്ങളില്‍ മേല്‍ പറഞ്ഞ മുദ്രാവാക്യത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ കലാപരിപാടികള്‍ അവതരിപ്പിക്കുംഏഴാച്ചേരി രാമചന്ദ്രന്‍, കുരീപ്പുഴ ശ്രീകുമാര്‍
പി.കെ.ഗോപി, സത്യചന്ദ്രന്‍ പൊയില്‍ക്കാവ്, എം.എം.സചീന്ദ്രന്‍, എന്‍.വേണുഗോപാലന്‍ കൂത്താട്ടുകുളം, ബി.എസ്.ശ്രീകണ്ഠന്‍, വിജയന്‍.കെ.മലപ്പുറം, കെ.വി.രാമകൃഷ്ണന്‍ മലപ്പുറം, വി.ചന്ദ്രബാബു കണ്ണൂര്‍
മനീഷ കാക്കയങ്ങാട് എന്നിവരാണ്കലാരൂപങ്ങളുടെ രചനകള്‍ നിര്‍വഹിച്ചിരിക്കുന്നത്. സംവിധാനം ശ്രീ.പി.ജി.സുര്‍ജിത്തും സംഗീതം ശ്രീ.മഞ്ഞള്ളൂര്‍ സുരേന്ദ്രനും നിര്‍വഹിച്ചിരിക്കുന്നു

     
       
       
Categories: Updates