കോഴിക്കോട് ജില്ലയില്‍ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്രപോഷണ ശില്പശാല 2010 എപ്രില്‍ 15 മുതല്‍ 24 വരെ കോഴിക്കോട് നഗരത്തിന്ന് സമീപത്തുള്ള ശാസ്ത്രകുതുകികളായ എട്ടാം തരം വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്ത് അവര്‍ക്ക് വേണ്ടി പരിഷത്ത് കോഴിക്കോട് ജില്ലാ പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യ ത്തില്‍ പത്ത് ദിവസം നീണ്ട് നിന്ന ശാസ്ത്രപോഷണ ശില്പശാല സംഘടിപ്പിച്ചു. കോഴിക്കോട് പരിഷത്ത് ഭവനില്‍ വെച്ച് നടന്ന പരിപാടിയില്‍ സൂക്ഷ്മപ്രപഞ്ചം, സ്ഥൂലപ്രപഞ്ചം, വൈദ്യുതി,കാന്തികത, പ്രകാശം,ചലനം, രസതന്ത്രം,ശാസ്തബോധം,ജലം,ജൈവവൈവിധ്യം, ജ്യോതിശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ ക്ളാസുകളും, പരീക്ഷണങ്ങളും മറ്റ് പഠനപ്രവര്‍ത്തങ്ങളും നടക്കുകയുണ്ടായി. തെരഞ്ഞെടുക്കപ്പെട്ട 25 വിദ്യാര്‍ത്ഥികളും ആദ്യാവസാനം പങ്കെടുത്തു. ഇ.രാജന്,ഡോ.ഡി.കെ.ബാബു,ഡോ.കെ.കെ. ദേവദാസന്, ഡോ.കെ.കെ.വിജയന്, ടി.ദാമോദരന്‍ പ്രേമചന്ദ്രന്, പ്രതീഷ്, എ.സുരേന്ദ്രന്, വിഘ്നേശ്വരന്, കെ.ടി.രാധാകൃഷ്ണന്, എം.പി.സി.തുടങ്ങിയവരാണ് ക്ളാസുകള്‍ നയിച്ചത്.
Updates
കേരള സയൻസ് സ്ലാം
അധ്വാനത്തോളം പ്രധാനമാണ് അറിവ് എന്നതാണ് ഒരു വിജ്ഞാന സമൂഹത്തിൻ്റെ പ്രത്യേകത. ഇവിടെ ജനങ്ങളുടെ സമൃദ്ധിക്കും ക്ഷേമത്തിനും വേണ്ടി അറിവ് നിർമ്മിക്കുകയും പങ്കിടുകയും ഉപയോഗിക്കുകയും ചെയ്യും. നിർമ്മിക്കപ്പെടുന്ന അറിവുകൾ കാര്യക്ഷമമായും, മത്സരക്ഷമമായും, സാമ്പത്തിക പ്രക്രിയയുടെ പ്രധാന സ്രോതസ്സായി മാറുമ്പോഴാണ് ഒരു സമൂഹം വിജ്ഞാന സമൂഹമാകുന്നത് എന്നർത്ഥം. കേരളത്തിലെ അമ്പതിലേറെയുള്ള ഉന്നത Read more…