കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വിവധ രംഗങ്ങളില്‍ നടത്താന്‍ പോകുന്ന ക്യാമ്പയിനുകളുടെ ദിശ നിര്‍ണ്ണയിക്കുന്നതിന്റെ ഭാഗമായി പ്രവര്‍ത്തകര്‍ക്കായി നടത്തുന്ന ജില്ലാ പഠനക്യാമ്പ് വള്ളിക്കുന്നില്‍ സമാപിച്ചു. പരിഷത്ത് പ്രവര്‍ത്തനങ്ങളുടെ രാഷ്ട്രീയം എന്ന വിഷയത്തിലൂന്നി സംസാരിച്ചുകൊണ്ട് നിര്‍വ്വാഹക സമിതിയംഗം ജോജി കൂട്ടുമ്മേല്‍ ക്യാമ്പ് ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് വേണു പാലൂര് അധ്യക്ഷത വഹിച്ചു. സി.ബി.എസ്. ഇ, ഐ.സി.എസ്.ഇ. വിദ്യാലയങ്ങള്‍ക്ക് അംഗീകാരം നല്‍കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം എന്ന് പരിഷത്ത് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. തുടര്‍ന്ന് നടന്ന ക്യാമ്പില്‍ ശാസ്ത്രവും ശാസ്ത്രത്തിന്റെ രീതിയും എന്ന വിഷയം അവതരിപ്പിച്ച് ജനറല്‍ സെക്രട്ടറി ടി.പി. ശ്രീശങ്കര്‍ സംസാരിച്ചു. വികസന ക്യാമ്പെയ്ന് ദര്‍ശനവും പ്രയോഗവും എന്ന വിഷയം നിര്‍വ്വാഹകസമിതിയംഗം അഡ്വ. രവിപ്രകാശ് അവതരിപ്പിച്ചു. യു.കലാനാഥന്, എം.എസ്.മോഹനന്, ഡോ.മുഹമ്മദ് ഷാഫി, പി. രമേഷ് കുമാര്‍, ടി.വി.ജോയ് തുടങ്ങിയവര്‍ സംസാരിച്ചു. രണ്ടാം ദിവസം കണ്ടല്‍കാട് സന്ദര്‍ശിച്ച് വനവര്‍ഷ പരിപാടികള്‍ ആസൂത്രണം ചെയ്തു. രസതന്ത്രവര്‍ഷ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ ആയിരം ശാസത്രക്ലാസ്സുകള് സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. വിദ്യാഭ്യാസം, ജന്റര്‍, പരിസരം, ഐ.ടി എന്നീ വിഷയമേഖലകളില്‍ ഊന്നി വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്താനും ക്യാമ്പില്‍ തീരുമാനമായി. ജില്ലാ സെക്രട്ടറി സജി ജേക്കബ് സ്വാഗതവും ജില്ലാ കണ്‍വീനര്‍ കെ. വിജയന് നന്ദിയും രേഖപ്പെടുത്തി.
Updates
കേരള സയൻസ് സ്ലാം
അധ്വാനത്തോളം പ്രധാനമാണ് അറിവ് എന്നതാണ് ഒരു വിജ്ഞാന സമൂഹത്തിൻ്റെ പ്രത്യേകത. ഇവിടെ ജനങ്ങളുടെ സമൃദ്ധിക്കും ക്ഷേമത്തിനും വേണ്ടി അറിവ് നിർമ്മിക്കുകയും പങ്കിടുകയും ഉപയോഗിക്കുകയും ചെയ്യും. നിർമ്മിക്കപ്പെടുന്ന അറിവുകൾ കാര്യക്ഷമമായും, മത്സരക്ഷമമായും, സാമ്പത്തിക പ്രക്രിയയുടെ പ്രധാന സ്രോതസ്സായി മാറുമ്പോഴാണ് ഒരു സമൂഹം വിജ്ഞാന സമൂഹമാകുന്നത് എന്നർത്ഥം. കേരളത്തിലെ അമ്പതിലേറെയുള്ള ഉന്നത Read more…