ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രവര്‍ത്തക ക്യാംപ് അടൂര്‍ കടന്പനാട് മൂംബൈ ടാറ്റാ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ ആര് രാംകുമാര്‍ ഉദ്ഘാടനം ചെയ്തു. മൂന്നു ദിവസത്തെ ക്യാംപ് വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി എന്നീ മേഖലകളിലെ സമകാലീന പ്രശ്നങ്ങളും കാഴ്ച്ചപ്പാടുകളും വിശദമായി ചര്‍ച്ച ചെയ്തു. സമീപഭാവിയില്‍ പരിഷത്ത് ആവിഷ്കരിച്ചിട്ടുള്ള ഐസോണ്‍ ഉത്സവം, ജനസംവാദ യാത്രകള്‍, ‘ഗാന്ധി ‘നാടകയാത്ര, വിജ്ഞാനോത്സവങ്ങള്‍, കണ്ണൂര്‍, പാലക്കാട്, എന്നിവിടങ്ങളിലായി നവംബറില്‍ നടക്കുന്ന കേരള വികസനസംഗമങ്ങള്, എറണാകുളത്ത് ഡിസംബറില്‍ നടക്കുന്ന കേരള വികസന കോണ്‍ഗ്രസ് , ഐടി രംഗത്തെ പരിശീലനങ്ങളും പരിഷത്ത് ആര്‍കൈവ്സിന്റെ പ്രവര്‍ത്തനങ്ങളും എന്നിവസംബന്ധിച്ച വിശദപരിപാടികള്ക്ക് ക്യാംപ് രൂപം നല്കി. വിവിധ ജില്ലകളില്‍ നിന്നായി 220 പേര് പങ്കെടുത്തു. നിയോലിബറിലിസത്തിന്റെ സാസംകാരിക മാനങ്ങളെപ്പറ്റി സുനില്‍ പി ഇളയിടവും ഐസോണ്‍ ധൂമകേതുവിനെപ്പറ്റി പ്രോഫ. കെ പാപ്പൂട്ടിയും പ്രഭാഷണങ്ങള്‍ നടത്തി. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ മലയാള പരിഭാഷ പ്രോഫ. എം.കെ പ്രസാദ് പ്രകാശനം ചെയ്തു.
Updates
ഇന്ത്യാ സ്റ്റോറി വടക്കൻ മേഖലാ നാടകയാത്ര പ്രയാണത്തിനൊരുങ്ങി
കോഴിക്കോട് ജില്ലയിലെ കണ്ണിപൊയിലിൽ നടന്ന കലാജാഥ സംസ്ഥാന പരിശീലന ക്യാമ്പിന് സമാപമായതോടെ സംസ്ഥാനത്തെ 200 സ്വീകരണ കേന്രങ്ങളിൽ നാടകയാത്രയുടെ അവതണത്തിന് ജനുവരി 19 മുതൽ തുടക്കമാവുകയാണ്. നമ്മുടെ നാട് അഭിമുഖീകരിക്കുന്ന അതത് കാലത്തെ രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവും സാമ്പത്തികവും പാരിസ്ഥിതികവും വികസനപരവുമായ പ്രശ്നങ്ങളെ യഥാകാലം ആഴത്തിൽ ചർച്ചക്ക് വിധേയമാക്കാനും Read more…