കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന വാര്‍ഷികം ഫെബ്രുവരി 13,14,15 തീയതികളില്‍ പാലക്കാട് വച്ച് നടക്കുന്നു. വിക്ടോറിയ കോളജില്‍ വച്ച് നടക്കുന്ന പ്രതിനിധിസമ്മേളനം ഫെബ്രുവരി 13 ന് രാവിലെ 10 മണിക്ക് ഡോ. താണു പത്മനാഭന് ഉദ്ഘാടനം നിര്‍വഹിക്കും. വിവിധ ജില്ലകളില്‍ നിന്നായി 400 ഓളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിന് സ്വാഗതസംഘം പ്രവര്‍ത്തിച്ചുവരികയാണ്. പുസ്തക പ്രചരണം, സംവാദം, സെമിനാറുകള്‍, തുടങ്ങിയ വിവിധങ്ങളായ അനുബന്ധപരിപാടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
ഇന്ത്യാ സ്റ്റോറി വടക്കൻ മേഖലാ നാടകയാത്ര പ്രയാണത്തിനൊരുങ്ങി
കോഴിക്കോട് ജില്ലയിലെ കണ്ണിപൊയിലിൽ നടന്ന കലാജാഥ സംസ്ഥാന പരിശീലന ക്യാമ്പിന് സമാപമായതോടെ സംസ്ഥാനത്തെ 200 സ്വീകരണ കേന്രങ്ങളിൽ നാടകയാത്രയുടെ അവതണത്തിന് ജനുവരി 19 മുതൽ തുടക്കമാവുകയാണ്. നമ്മുടെ നാട് അഭിമുഖീകരിക്കുന്ന അതത് കാലത്തെ രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവും സാമ്പത്തികവും പാരിസ്ഥിതികവും വികസനപരവുമായ പ്രശ്നങ്ങളെ യഥാകാലം ആഴത്തിൽ ചർച്ചക്ക് വിധേയമാക്കാനും Read more…