കേരള ശാസ്ത്ര സാഹിത്യപരിഷത്ത് കായകുളം മേഖലയുടെ ആഭിമുഖ്യത്തില്‍ പുല്ലുകുളങ്ങര എന്‍.ആര്. പി.എം.ഹയര്‍ സെക്കന്ററി സ്കൂളില്‍ സയന്‍സ് ഫോറം ഉദ്ഘാടനം ചെയ്തു. ആലപ്പുഴ എസ്സ്. ഡി.കോളേജ് മുന്‍ പ്രിന്‍സിപ്പലും പ്രസിദ്ധ കഥകളി ചെണ്ട വിദഗ് ദ്ധനുംമായ ഡോ. മാങ്കുളം കൃഷ്ണന് നമ്പൂതിരി, ‘ബയോ ടെക് നോളജി മനുഷ്യജീവിതത്തില്‍ എങ്ങനെ പ്രയോജനം ചെയ്യുന്നു‘ എന്ന വിഷയം അവതരിപ്പിച്ചുകൊണ്ടാണു ഉദ് ഘാടനം നിര്‍വഹിച്ചത്. ആര്.ശിവരാമ പിള്ള അദ്ധ്യക്ഷത വഹിച്ച യോഗത്തിന് പുതിയവിള യൂണിറ്റു പ്രസിഡന്റ് ശ്രി.എസ്സ്.എസ്സ്.നായര്‍ സ്വാഗതവും എന്‍.ആര്.പി.എം.എച്ച്.എസ്സ്.എസ്സ്.പ്രിന്‍സിപ്പാള്‍ ശ്രിമതി.ഗീത നന്ദിയും രേഖപ്പെടുത്തി. കായംകുളം മേഖലാ സെക്രട്ടറി ശ്രി.എം.എച്ച്.രമേശ് കുമാര്‍,മേഖലാ ട്രഷറര്‍.ശ്രി.ബി.രവീന്ദ്രന്,പുല്ലുകുളങ്ങര യൂണിറ്റ് പ്രസിഡന്റ്.ശ്രി.ജി.സന്തോഷ് കുമാര്‍ എന്നിവരും പങ്കെടുത്തു.