സുസ്ഥിര വികസനം – സുരക്ഷിത കേരളം എന്ന ക്യാമ്പയിന്റെ ഭാഗമായ സംസ്ഥാന വാഹന ജാഥകളിൽ ഡോക്ടർ കെ വി തോമസ് നയിക്കുന്ന തെക്കൻ മേഖലാ ജാഥ കുമരകത്ത് വച്ച് ഡോക്ടർ കെ പി കണ്ണൻ ഉദ്ഘാടനം ചെയ്തു.
വടക്കൻ മേഖലാ ജാഥ കാസർഗോഡ് വെച്ച് പരിഷത്ത് പ്രസിഡണ്ട് ടി ഗംഗാധരനും മധ്യമേഖലാ ജാഥ നെന്മാറയിൽ നിന്ന് KILA ഡയറക്ടർ ഡോക്ടർ ജോയ് ഇളമണും ഉദ്ഘാടനം ചെയ്തു. പ്രൊഫ. ടി പി കുഞ്ഞിക്കണ്ണൻ, ടികെ മീരാഭായി, എൻ ജഗജീവൻ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ മുഖ്യപ്രഭാഷണം നടത്തി.
നാളെ മുതൽ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം പതിനാലാം തീയതി ജാഥകൾ സമാപിക്കും.
കാമ്പൈന്റെ ഭാഗമായി ഡോക്ടർ കെ വി തോമസ് രചിച്ച താളം തെറ്റുന്ന തീരക്കടലും തീരമേഖലയും, ഡോക്ടർ എസ് ശ്രീകുമാർ രചിച്ച ആവർത്തിക്കുന്ന ഉരുൾപൊട്ടലുകൾ എന്ന ലഘുലേഖകൾ ജാഥയുടെ ഭാഗമായി പ്രചരിപ്പിക്കുന്നു.
Updates
കേരള സയൻസ് സ്ലാം
അധ്വാനത്തോളം പ്രധാനമാണ് അറിവ് എന്നതാണ് ഒരു വിജ്ഞാന സമൂഹത്തിൻ്റെ പ്രത്യേകത. ഇവിടെ ജനങ്ങളുടെ സമൃദ്ധിക്കും ക്ഷേമത്തിനും വേണ്ടി അറിവ് നിർമ്മിക്കുകയും പങ്കിടുകയും ഉപയോഗിക്കുകയും ചെയ്യും. നിർമ്മിക്കപ്പെടുന്ന അറിവുകൾ കാര്യക്ഷമമായും, മത്സരക്ഷമമായും, സാമ്പത്തിക പ്രക്രിയയുടെ പ്രധാന സ്രോതസ്സായി മാറുമ്പോഴാണ് ഒരു സമൂഹം വിജ്ഞാന സമൂഹമാകുന്നത് എന്നർത്ഥം. കേരളത്തിലെ അമ്പതിലേറെയുള്ള ഉന്നത Read more…