2019 ഡിസംബര്‍ 26ന് സംഭവിക്കുന്ന വലയസൂര്യഗ്രഹണം ആഘോഷമാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ വ്യാപകമായി നടക്കുകയാണ്. ഗ്രഹണത്തെക്കുറിച്ച് സാമാന്യജനങ്ങള്‍ക്കുള്ള സമീപനത്തില്‍ വലിയ മാറ്റം വന്നിട്ടുണ്ട്. ഇങ്ങനെ മാറ്റംവരുത്തുന്നതില്‍ ശാസ്ത്രസാഹിത്യപരിഷത്തിനും കാര്യമായ പങ്ക് വഹിക്കാനായിട്ടുണ്ട്. മുന്‍കാലങ്ങളില്‍ ഹാലി ധൂമകേതുവിനെ സ്വാഗതം ചെയ്തുകൊണ്ട് വ്യാപകമായി സംഘടിപ്പിച്ച ക്ലാസ്സുകളും നാം ജീവിക്കുന്ന ലോകം ക്ലാസ്സുകളുമെല്ലാം ഇക്കാര്യത്തില്‍ വലിയ സംഭാവന ചെയ്തിട്ടുണ്ട്.
ആദികാലം മുതല്ക്കേ മനുഷ്യനെ ഏറെ ഭയപ്പെടുത്തിയിരുന്ന ഒരു പ്രതിഭാസമായിരുന്നു ഗ്രഹണങ്ങള്‍; വിശേഷിച്ച് പൂര്‍ണസൂര്യഗ്രഹണം. ജ്വലിച്ചുനില്ക്കുന്ന സൂര്യന്റെ ഒരറ്റം പതുക്കെ കറുത്തു തുടങ്ങുന്നു. കറുപ്പ് ക്രമേണ വ്യാപിച്ച് സൂര്യനെ മുഴുവന്‍ മറയ്ക്കുന്നു. ചുറ്റും ഇരുട്ട് വ്യാപിക്കുന്നു. അതോടെ പക്ഷിമൃഗാദികള്‍ അസ്വസ്ഥരാകുകയും കരഞ്ഞു ബഹളം കൂട്ടുകയും കൂടണയാന്‍ ബദ്ധപ്പെടുകയും ചെയ്യുന്നു. അപൂര്‍വമായി സംഭവിക്കുന്ന ഈ പ്രതിഭാസത്തിന്റെ കാരണം കണ്ടെത്താന്‍ പ്രാചീന മനുഷ്യന് കഴിഞ്ഞില്ല. ശാസ്ത്രം പരാജയപ്പെട്ടിടത്ത് ഭൂതപ്രേതാദികളും അടിസ്ഥാനമില്ലാത്ത വിശ്വാസങ്ങളും കടന്നുവന്നു.
ഗ്രഹണത്തെക്കുറിച്ച് ശാസ്ത്രീയമായി പഠനം നടത്തുകയും ആകാ ശത്ത് നടക്കുന്ന മനോഹരമായ ഈ നിഴല്‍നാടകത്തിന്റെ രഹസ്യങ്ങള്‍ കണ്ടെത്തുകയും ചെയ്തിരിക്കുന്നു മനുഷ്യര്‍. ഇന്ന് ഗ്രഹണത്തെക്കു റിച്ച് ഏതാണ്ടെല്ലാകാര്യവും മനുഷ്യനറിയാം. കൂടുതല്‍ പഠനങ്ങള്‍ ക്കായി ശാസ്ത്രസമൂഹം ഗ്രഹണത്തെത്തന്നെ പ്രയോജനപ്പെടുത്തിക്കൊണ്ടിരിക്കുന്നു. പാര്‍ക്കര്‍ സോളാര്‍ പ്രോബ് എന്ന സൂര്യനിരീക്ഷണ പേടകത്തില്‍നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ സൗരരഹസ്യങ്ങളുടെ ചുരു ളഴിച്ചുകൊണ്ടിരിക്കുകയാണ്.
ഇതൊക്കെയാണെങ്കിലും 2010ലുണ്ടായ ഗ്രഹണസമയത്ത് കേരളം പോലെയുള്ള ഒരുസ്ഥലത്ത് നടക്കാന്‍ പാടില്ലാത്തവിധത്തില്‍ ചില സംഭവങ്ങള്‍ നടന്നു. സ്കൂളുകള്‍ക്ക് അവധിപ്രഖ്യാപിച്ചു. ബസ്സുകള്‍ സര്‍വീസ് നിര്‍ത്തി, വലിയൊരുഭാഗം ജനങ്ങള്‍ വീടുകള്‍ അടച്ച് അക ത്തിരുന്നു. ഏതോ ചില അന്ധവിശ്വാസികളുടെ കുപ്രചാരണങ്ങളുടെ ഫലമായിരുന്നു ഈ അശാസ്ത്രീയനടപടിയെന്ന് വ്യക്തമാണ്. ഇത്തവണ അങ്ങനെ സംഭവിക്കാനുള്ള സാധ്യത ഇല്ലാതാക്കുന്നവിധത്തില്‍ സ്കൂളുകളിലും പൊതുജനങ്ങള്‍ക്കുവേണ്ടിയും ക്ലാസ്സുകളും ഗ്രഹണദര്ശനവും സംഘടിപ്പിക്കാന്‍ പരിഷത്തും മറ്റുസംഘടനകളും തീരുമാനിച്ചിട്ടുണ്ട്. അത്തരം ക്ലാസ്സുകള്‍ക്ക് സഹായകമാവുന്ന വിധത്തിലുള്ളൊരു ലഘുപുസ്തകമാണിത്.
ഗ്രഹണത്തെക്കുറിച്ച് സാമാന്യജനങ്ങള്ക്കുണ്ടാകാവുന്ന സംശയങ്ങളും അവയ്ക്കുള്ള മറുപടിയും എന്ന വിധത്തിലാണ് പുസ്തക ത്തിന്റെ രൂപകല്പന. സാങ്കേതികപദങ്ങള്‍ പരമാവധി ഒഴിവാക്കി ക്കൊണ്ട് ലളിതമായ ഭാഷയില്‍ ഏതൊരു സാധാരണക്കാരനും വായിച്ചുമനസ്സിലാക്കാവുന്ന വിധത്തിലാണ് ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തയ്യാറാക്കിയിട്ടുള്ളത്. വിവരണങ്ങള്‍ക്കൊപ്പം ആശയവ്യക്തത വരുത്തുന്നതിനുള്ള ചിത്രങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു.
ഗ്രഹണങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയവിവരങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതുവഴി ശാസ്ത്രബോധം ജനങ്ങളുടെ പൊതുബോധമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കംകൂട്ടാന്‍ കഴിയുമെന്ന് കരുതുന്നു.
വില 30 രൂപ
Updates
കേരള സയൻസ് സ്ലാം
അധ്വാനത്തോളം പ്രധാനമാണ് അറിവ് എന്നതാണ് ഒരു വിജ്ഞാന സമൂഹത്തിൻ്റെ പ്രത്യേകത. ഇവിടെ ജനങ്ങളുടെ സമൃദ്ധിക്കും ക്ഷേമത്തിനും വേണ്ടി അറിവ് നിർമ്മിക്കുകയും പങ്കിടുകയും ഉപയോഗിക്കുകയും ചെയ്യും. നിർമ്മിക്കപ്പെടുന്ന അറിവുകൾ കാര്യക്ഷമമായും, മത്സരക്ഷമമായും, സാമ്പത്തിക പ്രക്രിയയുടെ പ്രധാന സ്രോതസ്സായി മാറുമ്പോഴാണ് ഒരു സമൂഹം വിജ്ഞാന സമൂഹമാകുന്നത് എന്നർത്ഥം. കേരളത്തിലെ അമ്പതിലേറെയുള്ള ഉന്നത Read more…