സ്വതന്ത്രവും തുറന്നതുമായ സോഫ്റ്റ്വെയറുകളുമായി ബന്ധപ്പെട്ട ലോകവ്യാപകമായ ആഘോഷമാണ് സോഫ്റ്റ്വെയര് സ്വാതന്ത്ര്യ ദിനം. (Free and Open Source Software (FOSS)). വീട്, വിദ്യാഭ്യാസം, വാണിജ്യം, ഭരണനിര്‍വ്വഹണം തുടങ്ങി എല്ലാമേലകളിലും നിലവാരമുള്ള സ്വതന്ത്ര സോഫ്റ്റ്വെയര് ഉപയോഗിക്കുന്നതിന്റെ ഗുണഫലങ്ങളെപ്പറ്റിയും നന്മയെപ്പറ്റിയും ലോകജനതയെ ബോധവല്‍ക്കരിക്കുകയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. “സോഫ്റ്റ്വെയര് ഫ്രീഡം ഇന്റര്‍നാഷണല്‍” എന്ന ലാഭരഹിത സംഘടനയാണ് ലോകമെമ്പാടും നടക്കുന്ന സോഫ്റ്റ്വെയര് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ (SFD) ചുക്കാന്‍ പിടിക്കുന്നത്. 2004 -ല്‍ ആദ്യമായി സംഘടിപ്പിച്ചപ്പോള്‍ ആഗസ്റ്റ് 28 നാണ് സോഫ്റ്റ്വെയര് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചതെങ്കിലും 2006 മുതല്‍ എല്ലാവര്‍ഷവും സെപ്റ്റംബര്‍ മാസത്തിലെ 3-ാം ശനിയാഴ്ചയാണ് ഇത് ആഘോഷിച്ചുവരുന്നത്.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് “സോഫ്റ്റ്വെയര് സ്വാതന്ത്ര്യവും മലയാളവും” എന്ന വിഷയത്തില്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് പരിപാടികള്‍ സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 24 മുതല്‍ 30 വരെയുള്ള ഒരാഴ്ചക്കാലത്തിനിടയ്ക്കായിരിക്കും പരിപാടികള്‍ സംഘടിപ്പിക്കുക.
സോഫ്റ്റ്വെയര് സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം വിശദമാക്കുന്ന കുറിപ്പ് അറ്റാച്ച് ചെയ്തിട്ടുള്ളത് കാണുക.