സമകാലിക ഇന്ത്യയുടെ നേര്‍ക്കാഴ്ചകളുമായി
സ്ക്രൈബ്സ് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേള
2015 നവംബര്‍ 27,28,29 തിയതികളില്‍ മലപ്പുറത്ത്
മലപ്പുറം : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മലപ്പുറം യുവസമിതിയുടെ നേതൃത്തില്‍ സംഘടിപ്പിക്കുന്ന സ്ക്രൈബ്സ് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹൃസ്വ ചലച്ചിത്രോത്സവം നവംബര്‍ 27 നു ആരംഭിക്കും. ഡി.റ്റി.പി.സി ഹാളില്‍ വച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പ്രമുഖ ഡോക്യുമെന്ററി സംവിധായകന് അമുദന് ആര്.പി ഉദ്ഘാടനം ചെയ്യും. രാജ്യത്തെ വിവിധ സര്‍വകലാശാലകളില്‍ ഫാസിസത്തിനെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥി പ്രധിനിധികളുടെ സംഗമത്തോടെ (ദേശീയ യുവജന അസംബ്ലി) ആയിരിക്കും ചലച്ചിത്രമേള തുടങ്ങുക. ഡോ. അനില്‍ ചേലേമ്പ്ര ആമുഖാവതരണം നടത്തും. സമകാലിക ഇന്ത്യ കാഴ്ചയും കാഴ്ചപ്പാടും എന്ന വിഷയത്തില്‍ ഫാസിസം, പരിസ്ഥിതി, ലിംഗനീതി എന്നിവ പ്രമേയമായി വരുന്ന ഡോക്യുമെന്ററികളും ചെറു സിനിമകളുമാണ് പ്രദര്‍ശിപ്പിക്കുന്നത്.
നവംബര്‍ 28 നു ജാതീയതയും മതവര്‍ഗീയതയും വിഷയമായി വരുന്ന വിശുദ്ധ പശു, വൃത്തിയുടെ ജാതി, ഡോണ്ട് ബി അവര്‍ ഫാദേഴ്സ് (ഉീി േയല ീൗൃ ളമവേലൃ)െ തുടങ്ങിയ ഡോക്യുമെന്ററികള്‍ ആണ് പ്രദര്‍ശിപ്പിക്കുക. തുടര്‍ന്നു നടക്കുന്ന തുറന്ന ചര്‍ച്ചയില്‍ സംവിധായകരായ ഗോപാല്‍ മേനോന്, വിധു വിന്‍സെന്റ്, രൂപേഷ് കുമാര്‍ എന്നിവര്‍ പങ്കെടുക്കും. വികസനവും പരിസ്ഥിതിയും വിഷയമായി വരുന്ന ഗ്രീന്‍, അണ് ഹോളി വാര്, മൈന്‍ തുടങ്ങിയ ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കും. വൈകുന്നേരം മലപ്പുറം നഗരത്തില്‍വെച്ച് നടക്കുന്ന പരിസ്ഥിതി സെമിനാറില്‍ പ്രൊഫ. ടി.പി.കുഞ്ഞിക്കണ്ണന് ആമുഖാവതരണം നടത്തും. അബ്ദുള്ള നവാസ്, ഡോ. എ സജീവന്, റംസീന ഉമൈബാന്‍ തുടങ്ങിയവര്‍ പ്രതികരിക്കും. രാത്രി വയനാട്ടിലെ കര്‍ഷക ജീവിതം വിഷയമായി വരുന്ന ഏറ്റവും പുതിയ സിനിമ അവിര റബേക്ക സംവിധാനം ചെയ്ത ‘നെഗലുകള്‍’ പ്രദര്‍ശിപ്പിക്കും.
നവംബര്‍ 29 നു ലിംഗപദവി പ്രമേയമായി വരുന്ന പി.കെ.മേദിനി മാറ്റത്തിന്റെ പാട്ടുകാരി, വുമണ്സന്സ്, പൂമരം, ട്രാന്‍സ് തുടങ്ങിയവ പ്രദര്‍ശിപ്പിക്കും. ഡോക്യുമെന്ററി എഡിറ്റിങ്ങ് പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് പ്രദര്‍ശിപ്പിച്ച് കാണികളെ കൂടി ഡോക്യുമെന്ററിയുടെ ഭാഗമാക്കുന്നതിനുള്ള ആദ്യത്തെ ശ്രമമാണ് ഉണ്ണികൃഷ്ണന് ആവളയുടെ വുമണ്സന്സിന്റെ പ്രദര്‍ശനം. പി.ഗീത, പി.കെ.സൈനബ, സജിത മഠത്തില്‍, സിസ്റ്റര്‍ ജെസ്മി, ശീതള്‍, ഫൈസല്‍, സൂര്യ, ജിഷ എലിസബത്ത് തുടങ്ങിയവര്‍ തുറന്ന ചര്‍ച്ചയില്‍ സംവദിക്കും.
സമാന്തരസിനിമയുടെ രാഷ്ട്രീയം എന്ന വിഷയത്തില്‍ ജി.പി.രാമചന്ദ്രന്, സഞ്ജു സുരേന്ദ്രന്, നീലന്, ശ്രീമിത്ത്, സജിന്‍ ബാബു, സുദേവന് എന്നിവര്‍ സംസാരിക്കും. നീലന്റെ അമ്മ, മണിലാലിന്റെ അടുത്ത ബെല്ലോടു കൂടി, സഞ്ജു സുരേന്ദ്രന്റെ കപില എന്നിവ പ്രദര്‍ശിപ്പിക്കും. സമാപന പരിപാടി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ഫാസിസത്തിനെതിരെ സാംസ്കാരിക പ്രതിരോധം എന്ന വിഷയത്തില്‍ സുനില്‍ പി. ഇളയിടം സംസാരിക്കും. കൊളത്തൂര്‍ ലിറ്റില്‍ എര്‍ത്ത് തിയ്യറ്ററിന്റെ ചില്ലറസമരം നാടകം ചലച്ചിത്രമേളയുടെ ഭാഗമായി അവതരിപ്പിക്കും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി അന്‍പതിലേറെ പ്രതിനിധികളും, 250 ലേറെ ക്യാമ്പസ് പ്രതിനിധികളും ചലച്ചിത്രമേളയില്‍ പങ്കെടുക്കും.
2015 സെപ്റ്റംബര്‍ 13 നു ആരംഭിച്ച് ജില്ലയിലുടനീളം നൂറിലേറെ ഗ്രാമങ്ങളില്‍ സംഘടിപ്പിച്ച ഗ്രാമീണ ചലച്ചിത്രവേദിയുടെ സമാപന പരിപാടിയാണ് സ്ക്രൈബ്സ് അന്താരാഷ്ട്ര ഡോക്യുമെന്ററി ചലച്ചിത്രോത്സവം. ഗ്രാമീണ ചലച്ചിത്രവേദിയുടെ 58 വേദികളില്‍ ആറായിരത്തിലേറെ പേര് കാണികളായി. നവംബര്‍ 20 മുതല്‍ 26 വരെ മലപ്പുറം നഗരസഭയിലെ 30 വേദികളിലായി സിനിമസംവാദ രാത്രികള്‍ സംഘടിപ്പിക്കും. രജിസ്ട്രേഷന് പുരോഗമിക്കുന്നു www.scribesfestival.org. വിളിക്കുക 9633606920.