പ്രസിദ്ധീകരണ ആവശ്യങ്ങള്‍ക്കായുള്ള സ്ക്രൈബ്സ് എന്ന സ്വതന്ത്ര സോഫ്ട്വെയര് ഉപയോഗിച്ചുള്ള പേജ് ഡിസൈന്‍, ലേഔട്ട് തുടങ്ങിയവ വിശദമായി പരിശീലിപ്പിക്കുക എന്ന ഉദ്ദേശത്തോടെ തൃശ്ശൂര്‍ പരിസര കേന്ദ്രത്തില്‍ 2013 ഡിസംബര്‍ 7, 8 തിയ്യതികളില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സ്ക്രൈബ്സ് ശില്പശാല സംഘടിപ്പിക്കുന്നു.
ഡി.റ്റി.പി ഓപ്പറേറ്റര്‍മാര്‍, ലേ ഔട്ട് ആര്‍ട്ടിസ്റ്റുകള്‍, ഡിസൈനേഴ്സ് തുടങ്ങി അച്ചടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഏതൊരാള്‍ക്കും, സ്ക്രൈബ്സ് പരിശീലിക്കാനാഗ്രഹിക്കുന്ന സ്വതന്ത്രസോഫ്റ്റ്വെയര് പ്രവര്‍ത്തകര്‍ക്കും ശില്പശാലയില് പങ്കെടുക്കാം.
മലയാളത്തിലും തെലുങ്കിലും സ്ക്രൈബ്സ് ഉപയോഗിക്കുന്നതിനു നേതൃത്വം നല്കിയ, എറണാകുളത്തെ എ.ടി.പി.എസ്സിന്റെ പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് പരിശീലനം.
പങ്കാളികള്‍ ഉബുണ്ടു 12.04/ഫെഡോറ തുടങ്ങിയ സ്വതന്ത്രസോഫ്റ്റ്വെയര് ഓപ്പറേറ്റിംഗ് സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്ത ലാപ്പ്ടോപ്പുമായി വരേണ്ടതാണ്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇവിടെ കാണുന്ന ഫോം വഴി പേര് റജിസ്റ്റര്‍ ചെയ്യാവുന്നതാണ്.