കോഴിക്കോട് സാമൂതിരി ഹയര്‍ സെകന്ററി സ്കൂളില്‍ നടക്കുന്ന കേരള ശാസ്ത്രസഹിത്യ പരിഷത്ത് സമ്മേളനം സംഘാടനത്തിലെ ലാളിത്യം കൊണ്ടും ഉള്ളടക്കത്തിലെ പ്രൗഢി കൊണ്ടും മാത്രമല്ല മറ്റു പല വിധത്തിലും സവിശേഷതകള്‍ നിറഞ്ഞതായിരുന്നു. പരിഷത്ത് പ്രവര്‍ത്തകര്‍ സ്വന്തമായി കൃഷി ചെയ്ത് ഉണ്ടാക്കിയതായിരുന്നു അരിയും പച്ചക്കറിയും എല്ലാം. അതിലേറെ സവിശേഷത സമ്മേളനത്തിനാവശ്യമായ വൈദ്യുതി സൗരോര്‍ജ്ജത്തില്‍ നിന്നും ഉത്പാദിപ്പിച്ചതാണ്. വേങ്ങേരിയിലെ നിറവ് റസിഡന്‍സ് അസോസിയേഷനാണ് ഇതിനാവശ്യമായ സാങ്കേതിക വിദ്യ നല്‍കിയതെന്ന് ജനറല്‍ കണ്‍വീനര്‍ ടി.പി. സുകുമാരന്‍ പറഞ്ഞു. സമ്മേളന നടത്തിപ്പിലെ ഈ സവിശേഷതകള്‍ മറ്റു പ്രസ്ഥാനങ്ങളും മാതൃകയാക്കണമെന്ന് സ്വാഗതസംഘം ചെയര്മാന് എ. പ്രദീപ് കുമാര്‍ എം.എല്‍.എ. പറഞ്ഞു.
Updates
ഇന്ത്യാ സ്റ്റോറി വടക്കൻ മേഖലാ നാടകയാത്ര പ്രയാണത്തിനൊരുങ്ങി
കോഴിക്കോട് ജില്ലയിലെ കണ്ണിപൊയിലിൽ നടന്ന കലാജാഥ സംസ്ഥാന പരിശീലന ക്യാമ്പിന് സമാപമായതോടെ സംസ്ഥാനത്തെ 200 സ്വീകരണ കേന്രങ്ങളിൽ നാടകയാത്രയുടെ അവതണത്തിന് ജനുവരി 19 മുതൽ തുടക്കമാവുകയാണ്. നമ്മുടെ നാട് അഭിമുഖീകരിക്കുന്ന അതത് കാലത്തെ രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവും സാമ്പത്തികവും പാരിസ്ഥിതികവും വികസനപരവുമായ പ്രശ്നങ്ങളെ യഥാകാലം ആഴത്തിൽ ചർച്ചക്ക് വിധേയമാക്കാനും Read more…