ഹരിതവഴി
കേരളത്തിലെ അറിയപ്പെടുന്ന കവിയും നാടകകൃത്തുമായ എം.എം.സചീന്ദ്രന്റെ പുതിയ കവിതാസമാഹാരം. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പരിഷത്തിന്റെ ശാസ്ത്രകലാജാഥയുടെ മുഖ്യശില്പികളില് ഒരാളായ സചീന്ദ്രന്‍ ജാഥയ്ക്കുവേണ്ടിയും പരിഷത്തിന്റെ മറ്റ് ക്യാമ്പെയിനുകള്‍ക്കും സമ്മേളനങ്ങള്‍ക്കും വേണ്ടിയും എഴുതിയവയാണ് ഇതിലെ മിക്ക രചനകളും. നൂറുകണക്കിന് വേദികളില്‍ ആലപിക്കുകയും സംഗീതശില്പങ്ങളായി അവതരിപ്പിക്കുകയും ചെയ്ത ഈ കവിതകള്‍ ആയിരക്കണക്കിന് ആളുകളെ ആകര്‍ഷിച്ചിട്ടുണ്ട്; ആവേശം കൊള്ളിച്ചിട്ടുണ്ട്. കേരളീയസമൂഹം നെഞ്ചേറ്റിയ ഈ കവിതകള്‍ സാമൂഹികശാസ്ത്രവും ശാസ്ത്രവും എങ്ങനെ കാവ്യാത്മകമായി ആവിഷ്കരിക്കാമെന്നതിന്റെ മികച്ച മാതൃകകളാണ്.
Updates
ഇന്ത്യാ സ്റ്റോറി വടക്കൻ മേഖലാ നാടകയാത്ര പ്രയാണത്തിനൊരുങ്ങി
കോഴിക്കോട് ജില്ലയിലെ കണ്ണിപൊയിലിൽ നടന്ന കലാജാഥ സംസ്ഥാന പരിശീലന ക്യാമ്പിന് സമാപമായതോടെ സംസ്ഥാനത്തെ 200 സ്വീകരണ കേന്രങ്ങളിൽ നാടകയാത്രയുടെ അവതണത്തിന് ജനുവരി 19 മുതൽ തുടക്കമാവുകയാണ്. നമ്മുടെ നാട് അഭിമുഖീകരിക്കുന്ന അതത് കാലത്തെ രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവും സാമ്പത്തികവും പാരിസ്ഥിതികവും വികസനപരവുമായ പ്രശ്നങ്ങളെ യഥാകാലം ആഴത്തിൽ ചർച്ചക്ക് വിധേയമാക്കാനും Read more…