മണ്ണും വെള്ളവും വായുവും ഉള്‍പ്പെടെയുള്ള പരിസ്ഥിതിയുടെ സംരക്ഷണം ജീവജാലങ്ങളുടെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്. ഹരിതപ്രകൃതിയും കാര്‍ഷിക സമൃദ്ധിയും നിലനില്ക്കണമെങ്കില് അവയുടെ സംരക്ഷണം അടിയന്തിര പ്രാധാന്യത്തോടെ ഏറ്റെടുത്തേ മതിയാവൂ. അതിനാകട്ടെ പ്രകൃതിസൗഹൃദപരമായ ഇടപെടല്രീതികള്, ദുര്‍വ്യയം ചെയ്യപ്പെടാതെ ജലം സംരക്ഷിക്കപ്പെടുന്ന കാര്‍ ഷിക ജലസേചനമാര്‍ഗങ്ങള്‍ എന്നിവയെല്ലാം അക്ഷരാര്‍ത്ഥത്തില്‍ തന്നെ പ്രാവര്‍ത്തികമാവണം.
പ്രതിവര്‍ഷം 80 ദശലക്ഷം ഹെക്ടര്‍ കൃഷിഭൂമിയില്‍ നിന്നും 6000 ദശലക്ഷം ടണ്‍ ഉല്പാദനക്ഷമമായ മണ്ണ് നഷ്ടപ്പെടുന്നതായി ഒരു പഠനം ചൂണ്ടിക്കാണിക്കുന്നു. ഫലഭൂയിഷ്ഠമായ മേല്‍മണ്ണ് നഷ്ടപ്പെടുന്നു എന്നത് മാത്രമല്ല ഇതിന്റെ ഫലമായി സംഭവിക്കുന്നത്. മറിച്ച്, സസ്യങ്ങള്‍ക്കാവശ്യമായ പോഷകങ്ങള്‍ നഷ്ടപ്പെടുന്നു; റിസര്‍വോയറുകളിലും നദീമുഖങ്ങളിലും മണ്ണടിഞ്ഞ് ജലസേചനത്തേയും ഊര്ജോല്പാദനക്ഷമതയേയും ബാധിക്കുന്നു. സമതലങ്ങളില്‍ വെള്ളപ്പൊക്കത്താല്‍ വിളകളും ആവാസസ്ഥലങ്ങളും ജീവജാലങ്ങളുമെല്ലാം നശിക്കുന്നു. ഇതിനേക്കാളേറെ കാര്ഷികോല്പാദനത്തേയും വനവിഭവങ്ങളേയും ബാധിക്കുന്നു. മണ്ണിന്റെയും ഭൂഗര്‍ഭജലത്തിന്റെയും സന്തുലിതാവസ്ഥ തകരുന്നു. കുടിവെള്ളലഭ്യതയെയും ഇത് പ്രതികൂലമായി ബാധിക്കുന്നു.
നമ്മുടെ ഗ്രഹം ഇന്നത്തേക്കാള്‍ മെച്ചപ്പെട്ട നിലയില്‍ നിലനില്‍ക്കണമെന്നത് മനുഷ്യരാശിയുടെ തന്നെ നിലനില്‍പ്പിന് അനിവാര്യമാണ്. ഭൂമിയിലെ മനുഷ്യരടക്കമുള്ള സകല ജീവജാലങ്ങള്‍ക്കും ജീവന് നിലനിര്‍ത്താനാവശ്യമായ വിഭവങ്ങള്‍ ഇവിടെ നിന്ന് തന്നെ കണ്ടെത്തുകയും വേണം. എന്തെല്ലാമാണ് ലഭ്യമായ വിഭവങ്ങള്‍? അവ ഏതളവുവരെ ഉപയോഗപ്പെടുത്താം? പരിമിതമായ വിഭവങ്ങളെ ഉപയോഗിച്ചുകൊണ്ട് പരമാവധി ഉല്പാദനം എങ്ങനെ സാധ്യമാക്കാം? എന്നതെല്ലാം അതുകൊണ്ടുതന്നെ ഏറെ ശ്രദ്ധയോടെ ഉള്‍ക്കൊള്ളേണ്ട വിഷയങ്ങളാണ്.
മണ്ണ്, ജലം ഇവയുടെ പ്രാധാന്യത്തേയും അവ സംരക്ഷിക്കാനുള്ള പ്രായോഗിക പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശദീകരിക്കുകയാണ് കാര്‍ഷിക സര്‍വകലാശാലയിലെ ശാസ്ത്രജ്ഞനായ ഡോ. ജോര്‍ജ് തോമസ് ഈ പുസ്തകത്തിലൂടെ.
പുസ്തകത്തിന്റെ പരിഷ്കരിച്ച പതിപ്പാണിത്. ആദ്യപതിപ്പിനേക്കാള്‍ നൂറില്‍പരം പേജുകള്‍ വര്‍ധിച്ചിട്ടുണ്ട്. ജനപ്പെരുപ്പവും പ്രകൃതിവിഭവങ്ങളും, കീടനാശിനികളുടെ ഉപയോഗം, ജലലഭ്യതയും ജലസംരക്ഷണവും, ഉത്തമകൃഷി, തണ്ണീര്‍ത്തടങ്ങള്‍, നെല്‍വയലുകളുടെ പ്രാധാന്യം, കേരളത്തിലെ നദികള്‍ തുടങ്ങി ആദ്യപതിപ്പില്‍ ഇല്ലാതിരുന്നതും മണ്ണ്-ജലസംരക്ഷണവുമായി ബന്ധപ്പെട്ട ഏതാണ്ടെല്ലാകാര്യങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടാണ് പരിഷ്കരണം. അതുകൊണ്ടുതന്നെ കര്‍ഷകര്‍ക്കും കാര്‍ഷികമേഖലയില്‍ പ്രവൃത്തിയെടുക്കുന്നവര്‍ക്കും പരിസ്ഥിതിപ്രവര്ത്തകര്ക്കുമെല്ലാം ഒരുപോലെ പ്രയോജനപ്രദമാണ് ഈ പുസ്തകം.
Articles
People’s Participatory Environmental Impact Analysis of SilverLine The Semi High Speed Rail Project of Kerala
ABSTRACT The PEIA a novel approach in the field of EIA, a demanding and multifaceted undertaking involving the collaborative efforts of experts from various disciplines, including environmental science, earth science, life science, biodiversity, and social Read more…