2011 ഫെബ്രുവരി 25 ന് വെള്ളിയാഴ്ച കേരള സോഷ്യല്‍ സെന്ററില്‍ നടക്കും. രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയാണ് പരിപാടി. വിനോദത്തിലൂടെ കുട്ടികളില്‍ അറിവും സാമൂഹ്യ ബോധവും വളര്‍ത്താന്‍ ഉതകുന്ന നിരവധി പരിപാടികള്‍ കൂട്ടിച്ചേര്‍ത്താണ് ചങ്ങാതിക്കൂട്ടത്തിന്റെ വ്യത്യസ്ഥമായ ഉള്ളടക്കം തയ്യാറാക്കിയിട്ടുള്ളതെന്ന് സംഘാടകര്‍ അറിയിച്ചു. ഔപചാരിക വിദ്യാഭ്യാസത്തിന്റെ ചട്ടക്കൂടിന് പുറത്തുനിന്നുകൊണ്ട് ഹൃദ്യമായ പഠന പ്രവര്‍ത്തനങ്ങളിലൂടെ ശാസ്ത്രബോധത്തിലധിഷ്ഠിതമായ വ്യക്തിത്വ വികസനം സാധ്യമാക്കുകയാണ് ചങ്ങാതിക്കൂട്ടം കൊണ്ട് ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത് ഉദ്ദേശിക്കുന്നത്.
അബുദാബിയിലെ വിവിധ ഇന്ത്യന്‍ സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. കളിയിലൂടെ പഠനമെന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത് നയം നിറവേറ്റുകയെന്ന ഉദ്ദേശ്യത്തോടെ സംഘടിപ്പിക്കുന്ന ചങ്ങാതിക്കൂട്ടത്തില്‍ ക്രാഫ്റ്റ്, സയന്‍സ്, തീയേറ്റര്‍, ഗെയിം എന്നിങ്ങനെ നാല് ഭാഗങ്ങളായി തിരിച്ചായിരിക്കും പരിപാടികള്‍. കളിയും കാര്യവും സമന്വയിപ്പിക്കുന്ന അധ്യയന പരിപാടിയില്‍ കുട്ടികളെ പങ്കെടുപ്പിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്ന് ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി. ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 050 581 0907, 0505 806 629, 050 311 6734, 050 4145 939 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്