കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
49 -ാം വാര്‍ഷികത്തിലേക്ക് സ്വാഗതം
കേരള ശാസ്തസാഹിത്യ പരിഷത്ത് 49 – ാം വാര്‍ഷികം മെയ് 11 ന് രാവിലെ 10 ന് മണക്കാട് ഗവണ്മെന്റ് ഹൈസ്കൂളില്‍ പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തക സുനിതാ നാരായണന് ഉത്ഘാടനം ചെയ്യും.
പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരണം ചര്‍ച്ച, വേണം മറ്റൊരു കേരളം – പരിപ്രേഷ്യ വും കര്മ്മരിപാടിയും സംഘടനാ രേഖഅവതരണം ചര്‍ച്ച, വി.കെ ശശിധരന്റെ നേതൃത്വത്തിലുള്ള ഗാനാലാപനം തുടങ്ങിയവ ആദ്യ ദിനത്തില്‍ നടക്കും.
ചര്‍ച്ചകളും അവയ്കുള്ള വിശദീകരണങ്ങളും ഡോ. എം.വി നാരായണന് നടത്തുന്ന “ഉത്തരാധുനികതയും കേരളവും” എന്ന വിഷയത്തിലെ പി.ടി.ബി അനുസ്മരണ പ്രഭാഷണവുമാണ് രണ്ടാം ദിനത്തിലെ പ്രധാന പരിപാടികള്‍.
മൂന്നാം ദിവസം പ്രമേയങ്ങളുടെ അവതരണം, ലഘുഅവതരണങ്ങള്, സുവര്‍ണ്ണജൂബിലി വര്‍ഷ പരിപാടികളുടെ ആസൂത്രണം, പുതിയ കേന്ദ്രനിര്‍വ്വാഹകസമിതി തെരഞ്ഞെടുപ്പ് തുടങ്ങിയവയാണ് അവസാന ദിവസത്തെ പരിപാടികള്‍