സുവര്‍ണജൂബിലി വര്‍ഷത്തില്‍ പരിഷത്ത് നടത്തുന്ന രണ്ടു സംസ്ഥാനതല ബാലോത്സവങ്ങള്ക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.ഏഴു വടക്കന്‍ ജില്ലകളില്‍ നിന്നുള്ള 500 കുട്ടികളും 100 അധ്യാപകരും പങ്കെടുക്കുന്ന വടക്കന്‍ ബാലോത്സവം ഏപ്രില്‍ 17,18,19 തീയതികളില്‍ നിലമ്പൂര്‍ ഗവ. മാനവേദന് ഹൈസ്കൂളില്‍ വച്ചും 500 കുട്ടികളും 100 അധ്യാപകരും പങ്കെടുക്കുന്ന തെക്കന്‍ ബാലോത്സവം ഏപ്രില്‍ 21,22,23,24 തീയതികളില്‍ കൊല്ലം പരവൂരീലെ രണ്ടു വിദ്യാലയങ്ങളില്‍ വച്ചും നടക്കും. ചുമതല നിലമ്പൂര്‍ – കെ.അരുണ്‍കുമാര്‍, (9446413143), പരവൂര്‍ കെ.ആര് മനോജ് (9446527122).
Press Release
കുട്ടികളെ തോൽപ്പിക്കൽ – ഭരണഘടനാവിരുദ്ധമായ കേന്ദ്രനിയമം പിൻവലിക്കണം –
2002ലാണ് 86-ാം ഭരണഘടനാഭേദഗതി വഴി 6 മുതൽ 14 വയസ്സുവരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസം അവകാശമാക്കി മാറ്റിയത്. ഇങ്ങനെ സൗജന്യവും സർവ്വത്രികവുമായ വിദ്യാഭ്യാസം ഭരണഘടനയുടെ ആർട്ടിക്കിൾ 21ന്റെ ഭാഗമായി. വീണ്ടും വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് 2009ൽ പാർലമെന്റിൽ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിനായുള്ള കുട്ടികളുടെ അവകാശനിയമം അംഗീകരിച്ചത്. ഇതിന്റെ ഭാഗമായാണ് നോ ഡീറ്റൻഷൻ പോളിസി (ആരും തോൽക്കാത്ത വിദ്യാഭ്യാസ നയം ) നിലവിൽ വന്നത്. 2020ൽ പുറത്തുവന്ന കണക്കുകൾ പ്രകാരം ഇന്ത്യയിൽ Read more…