41 അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്ക് നല്‍കിയ
അംഗീകാരം പിന്‍വലിക്കുക.
കോഴിക്കോട് ജില്ല കമ്മറ്റി,കേരള
ശാസ്ത്ര സാഹിത്യ പരിഷത്ത്
2-12-2010
വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാനെന്ന
പേരില്‍ പുതുതായി 41 അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്ക് അംഗീ
കാരം നല്‍കിയ സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച്
കോഴിക്കോട് ടൗണ്‍ഹാളില്‍ ജില്ല വിദ്യാഭ്യാസ വിഷയ
സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടക്കുകയുണ്ടായി.
പരിഷത്ത് ഭവനില്‍ നിന്ന് ആരംഭിച്ച് LIC കോര്‍ണറില്‍ സമാപിച്ച
പ്രകടനത്തിന്ന്ഡോ.എ.അച്ചുതന്‍,സി.സുഗതന്‍,കെ.പ്രഭാകരന്‍ തുടങ്ങിയവര്‍ നേതൃത്ത്വം നല്‍കി.കെ.ടി.രാധാകൃഷ്ണന്‍ മാസ്റ്റര്‍,
ഡോ.ഡി.കെ.ബാബു, തുടങ്ങിയവര്‍ സംസാരിച്ചു.