കോഴിക്കോട് കോര്പ്പറേഷന് മേഖലയിലെ എരഞ്ഞിക്കല്‍ യൂനിറ്റ് വാര്‍ഷിക സമ്മേളനം 17-11-2010 ന്ന് എരഞ്ഞിക്കല്‍ പുത്തനായില്‍ ശശികുമാറിന്റെ വീട്ടുമുറ്റത്ത് നടക്കുകയുണ്ടായി.
കോഴിക്കോട് കോര്പ്പറേഷന് മേഖലയിലെ എരഞ്ഞിക്കല്‍ യൂനിറ്റ് വാര്‍ഷികവും വീട്ടുമുറ്റ ആരോഗ്യക്ളാസും ഇത് വരെ ഇല്ലാത്ത പങ്കാളിത്തത്തോടെ 17-11-2010 ന്ന് പുത്തനായില്‍ ശശികുമാറിന്റെ വീട്ടുമുറ്റത്ത് വെച്ച് നടക്കുകയുണ്ടായി. ഉച്ചക്ക് 2 മണിയോടെ തന്നെ അംഗങ്ങള്‍ വരാന്‍ തുടങ്ങി. കുടുംബസംഗമമായിരുന്നതിനാല്‍ ആരോഗ്യക്ളാസ് തുടങ്ങുന്നതിന്ന് മുമ്പെ തന്നെ തൂക്കം നോക്കാനും, ഉയരം
അളക്കാനും,രക്ത സമ്മര്‍ദ്ദം മനസിലാക്കാനും, പ്രമേഹമുണ്ടോ എന്നറിയാനും ഒക്കെ ആകാംക്ഷയോടെ അംഗങ്ങളും കുടുംബവും എത്തിച്ചേര്‍ന്നു. അളക്കാനുള്ള ഉപകരണങ്ങളും രേഖപ്പെടുത്താനുള്ള ചാര്‍ട്ടുമായി പ്രവര്‍ത്തകര്‍ നേരത്തെ എത്തിയിരുന്നതിനാല്‍ കൃത്യം 2-30 ന്ന് തന്നെ തീരുമാനിച്ചതനുസരിച്ച് പരിപാടി തുടങ്ങാന്‍ കഴിഞ്ഞു. കൃത്യസമയത്ത് എത്തിയ പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോര്പ്പറേഷന് കൗണ്‍സിലര്‍ ശ്രീമതി ലിംന സുരേഷ് പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. 2-45ന്ന് പേരാമ്പ്ര സ്വദേശിയും ആരോഗ്യ പ്രവര്‍ത്തകനുമായ ശ്രീ ചന്ദ്രന് ,ചാര്‍ട്ടില്‍ രേഖപ്പെടുത്തിയ വിവരങ്ങളെ വിശകലനം ചെയ്തകൊണ്ടും,കേരളത്തിന്റെ ഇന്നത്തെ പൊതു ആരോഗ്യ നിലവാരത്തെക്കുറിച്ചും കേരളീയരുടെ മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയെക്കുറിച്ചും അത് സമൂഹത്തില്‍ ഉണ്ടാക്കുന്ന അപകടകരമായ അവസ്ഥയെക്കറിച്ചും സുദീര്‍ഘമായ ക്ളാസ് എടുക്കുകയുണ്ടായി. തുടര്‍ന്ന് സജീവമായ ചര്‍ച്ച നടക്കുകയുണ്ടായി.
തുടര്‍ന്ന് 4 മണിക്ക് യൂണിറ്റ് പ്രസിഡണ്ട് അഡ്വ.പി.ടി.ചന്ദന്റെ അദ്ധ്യക്ഷതയില്‍ യൂനിറ്റ്
സമ്മേളനം ആരംഭിച്ചു.യൂണിറ്റ് സെക്രട്ടരി,ശ്രീ.ഷിനോജ് രാജ് റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. മേഖല
കമ്മറ്റിയംഗം ശ്രീ.ലാംബര്‍ട്ട് ജോസഫ് യൂണറ്റ് രേഖ അവതരിപ്പിച്ച. ശ്രീ.വേണു അമ്പലപ്പടി, ശ്രീ.ശ്രീകുമാര്‍
മൂത്തേടത്ത്, അഡ്വ.പി.ടി.ചന്ദ്രന്,ഹേമന്തന്,പുത്തനായില്‍ ശശികുമാര്‍,ദാമോദരന്‍ മാസ്റ്റര്‍ ശ്രീമതി രാഗണി
ടീച്ചര്‍.പുഷ്പ വേണു തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പുത്തന്‍ തലമുറയെ പരിഷത്തിലേക്ക് കൊണ്ടു വരേണ്ടതിന്റെ അടിയന്തിര ആവശ്യത്തപ്പറ്റിയും, പരിഷത്ത് പ്രവര്‍ത്തനത്തിന്റെ തീവ്രത കുറയുന്നിടം പ്രതിലോമ ശക്തികള്‍ കൈയടക്കുന്നതിനെപ്പറ്റിയും ഉള്ള ആശങ്കകള്‍ ചര്‍ച്ചയില്‍ ഉടനീളം ഉയര്‍ന്നു വന്നു.ആസന്നഭാവി പ്രവര്‍ത്തനമെന്ന നിലയില്‍ വാര്‍ഡില്‍ എല്ലായിടത്തും വീട്ടുമുറ്റ ആരോഗ്യക്ളാസുകള്‍ സംഘടിപ്പിക്കുവാനും അംഗത്വപ്രവര്‍ത്തനം ഉടന്‍ തുടങ്ങാനും തീരുമാനമെടുത്തു. 30 അംഗങ്ങള്‍ പങ്കെടുത്ത വാര്‍ഷികം എതാണ്ട് രാത്രി 7-30 ന്ന് അവസാനിപ്പിച്ചു.