കേരള ശാസ് ത്ര സാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലാസമ്മേളനം ജനുവരി 8 , 9 തീയതികളില്‍ കിളിമാനൂര്‍ മേഖലയിലെ നാവായിക്കുളം എച്ച്.എസ്.എസ്സി-ല്‍ വച്ച് നടക്കും. ജില്ലയിലെ 13 മേഖലകളില്‍ നിന്നായി 300-ല്‍പ്പരം പ്രതിനിധികള്‍ പങ്കെടുക്കും. സമ്മേളനം സി ഡി എസ് മുൻ ഡയറക്ടർ പ്രൊഫ.കെ.പി. കണ്ണന് ഉദ്ഘാടനം ചെയ്യും. അസംഘടിതമേഖലയും സാമൂഹ്യ സുരക്ഷയും എന്ന വിഷയത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കും. സമ്മേളനത്തിന് മുന്നോടിയായി വിവിധ വിഷയങ്ങളില്‍ പോങ്ങനാട്, കല്ലമ്പലം എന്നിവിടങ്ങളില്‍ വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ ക്ലാസുകള്‍ സംഘടിപ്പിച്ചു. സ്വതന്ത്ര സോഫ്ട്വേറിന്റെ പ്രചാരണാര്‍ഥം ഐ.ടി.കൂട്ടായ്മ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ട്.
Updates
കേരള സയൻസ് സ്ലാം
അധ്വാനത്തോളം പ്രധാനമാണ് അറിവ് എന്നതാണ് ഒരു വിജ്ഞാന സമൂഹത്തിൻ്റെ പ്രത്യേകത. ഇവിടെ ജനങ്ങളുടെ സമൃദ്ധിക്കും ക്ഷേമത്തിനും വേണ്ടി അറിവ് നിർമ്മിക്കുകയും പങ്കിടുകയും ഉപയോഗിക്കുകയും ചെയ്യും. നിർമ്മിക്കപ്പെടുന്ന അറിവുകൾ കാര്യക്ഷമമായും, മത്സരക്ഷമമായും, സാമ്പത്തിക പ്രക്രിയയുടെ പ്രധാന സ്രോതസ്സായി മാറുമ്പോഴാണ് ഒരു സമൂഹം വിജ്ഞാന സമൂഹമാകുന്നത് എന്നർത്ഥം. കേരളത്തിലെ അമ്പതിലേറെയുള്ള ഉന്നത Read more…