ജില്ലാ പ്രവര്‍ത്തക ക്യാമ്പ് സെപ്തംബര്‍ 17, 18 തീയതികളില്‍ പറവൂര്‍ ഗവ.എല്‍.പി.ജി. സ്ക്കൂളില്‍ നടന്നു. പ്രൊഫസര്‍ പി.കെ.രവീന്ദ്രന് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വികസന കാമ്പയിനിന്റെ പ്രസക്തിയും പ്രാധാന്യവും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് അദ്ദേഹം ഉദ്ഘാടനപ്രസംഗം നടത്തിയത്. സ്വാഗതസംഘം ചെയര്‍പേഴ്സണ്‍ ശ്രീമതി വല്‍സല പ്രസന്നകുമാര്‍ (പറവൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍) സ്വാഗതം പറഞ്ഞു. കേന്ദ്ര നിര്‍വ്വാഹകസമിതിയംഗം ശ്രീ വി.ജി. ഗോപിനാഥ് വികസന കാമ്പയിന് പ്രവര്‍ത്തനങ്ങളും സംസ്ഥാന പ്രവര്‍ത്തക ക്യാമ്പ് തീരുമാനങ്ങളും അവതരിപ്പിച്ചു. ശാസ്ത്രനാടകയാത്രയുടെ അവതരണമുണ്ടായിരുന്നു. ആദ്യദിവസം ശാസ്ത്ര ജാഥയുണ്ടായിരുന്നു.
Press Release
കുട്ടികളെ തോൽപ്പിക്കൽ – ഭരണഘടനാവിരുദ്ധമായ കേന്ദ്രനിയമം പിൻവലിക്കണം –
2002ലാണ് 86-ാം ഭരണഘടനാഭേദഗതി വഴി 6 മുതൽ 14 വയസ്സുവരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസം അവകാശമാക്കി മാറ്റിയത്. ഇങ്ങനെ സൗജന്യവും സർവ്വത്രികവുമായ വിദ്യാഭ്യാസം ഭരണഘടനയുടെ ആർട്ടിക്കിൾ 21ന്റെ ഭാഗമായി. വീണ്ടും വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് 2009ൽ പാർലമെന്റിൽ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിനായുള്ള കുട്ടികളുടെ അവകാശനിയമം അംഗീകരിച്ചത്. ഇതിന്റെ ഭാഗമായാണ് നോ ഡീറ്റൻഷൻ പോളിസി (ആരും തോൽക്കാത്ത വിദ്യാഭ്യാസ നയം ) നിലവിൽ വന്നത്. 2020ൽ പുറത്തുവന്ന കണക്കുകൾ പ്രകാരം ഇന്ത്യയിൽ Read more…