കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് എറണാകുളം ജില്ലാവാർഷികം സ്വാഗതസംഘം രൂപീകരണയോഗം നവംബർ 7 സി വി രാമൻ ദിനം ചെറായി രാമവർമ യൂണിയൻ ഹൈസ്കൂളിൽ നടന്നു. എം കെ ദേവരാജൻ മാസ്റ്ററുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ പ്രസിഡന്റ് എം കെ എം കെ രാജേന്ദ്രൻ, ജില്ലാ സെക്രട്ടറി കെ സി സുനിൽ, വൈപ്പിൻ മേഖലാ സെക്രട്ടറി സാജൻ പുത്തൻവീട്ടിൽ എന്നിവർ വാർഷിക സമ്മേളന സംഘാടനത്തേയും സംഘടനാ നിലപാടുകളെയും വിശദീകരിച്ചു. കെ കെ രഘുരാജ് സ്വഗതവും എം സി പവിത്രൻ നന്ദിയും പറഞ്ഞു. പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിന്നമ്മ ധർമ്മൻ ചെയർ പെഴ്സൺ ആയും എം കെ ദേവരാജൻ കൺവീനർ ആയും, കെ കെ രഘുരാജ്, എൻ വി രാധാകൃഷ്ണൻ എന്നിവർ ജോയിന്റ് കൺവീനർമാരയും സംഘാടക സമിതി രൂപീകരിച്ചു. മറ്റു കമ്മറ്റി കണ്വ്വീനർമാരായി എം എ സുധൻ(വിഭവസമാഹരണം), ടി പി ശശിധരൻ(പ്രചരണം), എം സി പവിത്രൻ (അനുബന്ധപരിപാടി), സി പി സുഗുണൻ(ഭക്ഷണം,താമസം) എന്നിവരെയും തിരഞ്ഞെടുത്തു. പള്ളിപ്പുറം കുഴുപ്പിള്ളി എന്നീ ഗ്രാമ പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ അധ്യക്ഷരായി പ്രാദേശിക സ്വാഗതസംഘങ്ങളും രൂപീകരിക്കുവാൻ നിശ്ചയിച്ചു. മുഴുവൻ വാർഡുകളിലും ഊർജ്ജ ആരോഗ്യമേഖലയിലെ ക്ലാസ്സുകൾ നടത്താൻ തീരുമാനിച്ചു. ചൂടാറാപ്പെട്ടി, പുസ്തകപ്രചാരണം എന്നിവയിലൂടെ വിഭവ സമാഹരണം നടത്തും. 2010 ഫെബ്രുവരി രണ്ടാം വാരത്തിലായിരിക്കും വാർഷിക സമ്മേളനം.
Updates
കേരള സയൻസ് സ്ലാം
അധ്വാനത്തോളം പ്രധാനമാണ് അറിവ് എന്നതാണ് ഒരു വിജ്ഞാന സമൂഹത്തിൻ്റെ പ്രത്യേകത. ഇവിടെ ജനങ്ങളുടെ സമൃദ്ധിക്കും ക്ഷേമത്തിനും വേണ്ടി അറിവ് നിർമ്മിക്കുകയും പങ്കിടുകയും ഉപയോഗിക്കുകയും ചെയ്യും. നിർമ്മിക്കപ്പെടുന്ന അറിവുകൾ കാര്യക്ഷമമായും, മത്സരക്ഷമമായും, സാമ്പത്തിക പ്രക്രിയയുടെ പ്രധാന സ്രോതസ്സായി മാറുമ്പോഴാണ് ഒരു സമൂഹം വിജ്ഞാന സമൂഹമാകുന്നത് എന്നർത്ഥം. കേരളത്തിലെ അമ്പതിലേറെയുള്ള ഉന്നത Read more…