ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സുവർണ ജൂബിലിയോടനുബന്ധിച്ച് വൈക്കത്ത് ഞായറാഴ്ച ( മെയ്‌ 5) സായാഹ്നത്തിൽ കരിവെള്ളൂരിന്റെ കാവ്യസന്ധ്യ അരങ്ങേറി ടൌണ്‍ എൽ . പി സ്കൂളിൽ നടന്ന കാവ്യസന്ധ്യ കരിവെള്ളൂർ ഉത്ഘാടനം ചെയ്തു.
         സ്വതന്ത്രബോധവും മണ്മറഞ്ഞു പോയ ധീരരുടെ കെടാത്ത തീയും നെഞ്ചിൽ സൂക്ഷിച്ചുകൊണ്ട്‌ മാത്രമേ കവിതപാടാവു എന്ന തിരിച്ചറിവ് വർത്തമാന കാലത്ത് ഉണ്ടാവണം എന്നുള്ള ആഹ്വാനത്തോടെ ആണ് അദ്ദേഹം കവിതകള ആലപിച്ചത് . ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിച്ചിരുന്ന ശാസ്ത്ര കലാജാഥകളിലെ കവിതകള ആണ്  അദ്ദേഹം പാടിയത് .
       ശാസ്ത്ര സാഹിത്യ പരിഷത്ത് വൈക്കം ടൌണ്‍ കമ്മറ്റി സംഘടിപ്പിച്ച പരിപാടിയിൽ മേഖല സെക്രെട്ടറി അധ്യക്ഷൻ ആയി. യുണിറ്റ് സെക്രെട്ടറി ബാബുജി സ്വാഗതവും ജില്ല സെക്രെട്ടറി ടി. യു. സുരേന്ദ്രൻ നന്ദിയും പറഞ്ഞു

Categories: Updates