കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വൈക്കം ടൌണ്‍ യുണിറ്റ് വാര്‍ഷികം നടന്നു വൈക്കം : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വൈക്കം ടൌണ്‍ യുണിറ്റ് വാര്‍ഷികം 17 നു ഗവ: ബോയ്സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്നു. പ്രസിഡന്റ് ശ്രീ . എന്‍ മോഹനന് മാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സെക്രട്ടറി ശ്രീ. സുധീഷ് .എസ് കണക്കും റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ശ്രീ . കെ. രാജന് യുണിറ്റ് രേഖ അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് : ശ്രീ . സുധീഷ് . എസ് വൈസ് പ്രസിഡന്റ് : ശ്രീ . ജയപ്രകാശ് സെക്രട്ടറി : ബാബുജി കെ . ആര് ജോയിന്റ് സെക്രട്ടറി: ശ്രീ. ടി.ജി . പ്രേംനാഥ് എന്നിവരെയും എട്ടംഗ കമ്മറ്റിയെയും തിരഞ്ഞെടുത്തു
Updates
കേരള സയൻസ് സ്ലാം
അധ്വാനത്തോളം പ്രധാനമാണ് അറിവ് എന്നതാണ് ഒരു വിജ്ഞാന സമൂഹത്തിൻ്റെ പ്രത്യേകത. ഇവിടെ ജനങ്ങളുടെ സമൃദ്ധിക്കും ക്ഷേമത്തിനും വേണ്ടി അറിവ് നിർമ്മിക്കുകയും പങ്കിടുകയും ഉപയോഗിക്കുകയും ചെയ്യും. നിർമ്മിക്കപ്പെടുന്ന അറിവുകൾ കാര്യക്ഷമമായും, മത്സരക്ഷമമായും, സാമ്പത്തിക പ്രക്രിയയുടെ പ്രധാന സ്രോതസ്സായി മാറുമ്പോഴാണ് ഒരു സമൂഹം വിജ്ഞാന സമൂഹമാകുന്നത് എന്നർത്ഥം. കേരളത്തിലെ അമ്പതിലേറെയുള്ള ഉന്നത Read more…