കേരള ശാസ്ത്രസാഹിത്യ പരിഷത്തും കേരള സംസ്ഥാന സര്‍വ്വവിജ്ഞാനകോശ ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് സംയുക്തമായി ശാസ്ത്രവര്‍ഷ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ശാസ്ത്രവണ്ടിയുടെ വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. Click here for the Route details.

ലക്ഷ്യം
ശാസ്ത്രബോധം വളര്‍ത്തുക, മാനവികതയും, അന്വേഷണത്തിനും പരിഷ്കരണത്തിനുമുള്ള മനോഭാവവും വികസിപ്പിക്കുക.
ശാസ്ത്രവണ്ടി :
പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത രണ്ട് വണ്ടികള്‍.
പര്യടനം:
ഒക്ടോബര്‍ 14 ന് തൃശ്ശൂര്‍, ഇടുക്കി ജില്ലകളില്‍ ഉത്ഘാടനം. സമാപനം നവംബര്‍ 13 ന്
തിരുവനന്തപുരം-കാസര്‍ഗോഡ് ജില്ലകളില്‍. ഒരു ദിവസം 5 കേന്ദ്രങ്ങള്‍ (9 മാ,11 മാ , 2 ുാ,4 ുാ,6 ുാ). ആകെ 300 കേന്ദ്രങ്ങള്‍.
ഉള്ളടക്കം:
ഒരു കേന്ദ്രത്തില്‍ ഒരു മണിക്കൂര്‍ നീളുന്ന പരിപാടികള്‍. സമാപനകേന്ദ്രത്തില്‍ 2 മണിക്കൂര്‍.
ശാസ്ത്രഗീതങ്ങള്‍, ശാസ്ത്രപ്രഭാഷണം, ശാസ്ത്രമാജിക്, സംസാരിക്കുന്ന പാവ, പാവനാടകങ്ങള്‍,
ടെലസ്കോപ്പിലൂടെ വാനനിരീക്ഷണം, സി.ഡി.പ്രദര്‍ശനം എന്നിവ ശാസ്ത്ര വണ്ടിയുടെ അവതരണത്തിലുണ്ടാകും. സി.ഡി.പ്രദര്‍ശനം, വാനനിരീക്ഷണം എന്നിവ സമാപന കേന്ദ്രത്തില്‍ മാത്രമാണുണ്ടാകുക.
മുന്നൊരുക്കം:
ശാസ്ത്രവണ്ടിയില്‍ 11 പേരാണ് ഉണ്ടാകുക. 11 മണി കേന്ദ്രത്തില്‍ ഉച്ചഭക്ഷണം,
2 ുാ ചായ, 6 ുാ രാത്രിഭക്ഷണം, താമസം, പ്രഭാത ഭക്ഷണം എന്നിവ ഏര്‍പ്പാട് ചെയ്യണം. പരിപാടികള്‍ അവതരിപ്പിക്കുന്നതിന് വണ്ടിയില്‍ സ്റ്റേജ് ഉണ്ടായിരിക്കില്ല. വണ്ടിയോട് ചേര്‍ന്ന് വണ്ടിക്കരികിലായി പാവനാടകം കളിക്കുന്നതിന് 8 അടി നീളം, 6 അടി വീതിയില്‍ സ്ഥലം ഉണ്ടായിരിക്കണം.
മൈക്ക്-ലൈറ്റ്, ജനറേറ്റര്‍ എന്നിവ വണ്ടിയില്‍ സ്ഥിരമായി ഉറപ്പിച്ചവയായിരിക്കും. സമാപന കേന്ദ്രത്തില്‍ കൂടുതല്‍ വെളിച്ചം ആവശ്യമെങ്കില്‍ പ്രാദേശികമായി തയ്യാറാക്കണം.
പുസ്തക പ്രചാരണം:
2000 രൂപയുടെ പുസ്തകം പ്രചരിപ്പിച്ച് മുഴുവന്‍ തുകയും ജാഥാസ്വീകരണത്തിനായി നല്‍കണം.
കൂടാതെ 10 രൂപ മുഖവിലയുള്ള ചെറിയ പുസ്തകങ്ങള്‍ ശാസ്ത്രവണ്ടിയില്‍ വില്‍പനക്കുണ്ടാകും. ഇതു കൂടാതെ പ്രാദേശികമായി കൂടുതല്‍ തുകയ്ക്കുള്ള പുസ്തകപ്രചാരണവും കണ്ടേയ്ക്കാം.
സര്‍വ്വവിജ്ഞാനകോശ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന ജ്യോതിശാസ്ത്ര വിജ്ഞാനകോശം,
പരിണാമ വിജ്ഞാനകോശം എന്നീ പ്രീപബ്ളിക്കേഷന്‍ പുസ്തകങ്ങള്‍ 100 രൂപ വീതം അടച്ച് വണ്ടിയില്‍ ബുക്ക് ചെയ്യാവുന്നതാണ്. ഒരു പുസ്തകത്തിന്റെ മുഖവില 900 രൂപ. പ്രീ-പബ്ളിക്കേഷന്‍ വില 540 രൂപ. ഓരോ പുസ്തകത്തിനും 100 രൂപ അടച്ച് ബുക്ക് ചെയ്യുമ്പോള്‍ 25 രൂപ വീതം കേന്ദ്ര വിഹിതമായി നല്‍കുന്നതാണ്.

ബന്ധപ്പെടേണ്ട വിലാസം

തങ്കച്ചന്‍ പി എ
ശാസ്ത്രവണ്ടി സംസ്ഥാന ചുമതലക്കാരന്‍.
ഫോണ്‍: 9446462813

ശാസ്ത്രവണ്ടി പരിപാടികളിലൂടെ…

ശാസ്ത്ര വണ്ടി വരുന്നു!
യുക്തിരഹിതമാകുന്ന
കേരളത്തിന്റെ തെരുവിലേക്ക്
ശാസ്ത്രത്തിന്റെ കൈത്തിരിയുമായി…

ശാസ്ത്രസത്യങ്ങള്‍ വിളിച്ചുപറഞ്ഞതിന്
പീഡനം ഏറ്റുവാങ്ങിയവര്‍
അഗ്നിയില്‍ ഹോമിക്കപ്പെട്ടവര്‍
ചാട്ടവാറടിയേറ്റ് പുളഞ്ഞവര്‍
കല്‍ത്തുറങ്കിലടക്കപ്പെട്ടവര്‍.

അവര്‍ നമുക്ക് സമ്മാനിച്ച ശാസ്ത്രത്തിന്റെ
രീതിയും യുക്തിബോധവും ഒക്കെ നമുക്ക്
എന്നാണ് നഷ്ടപ്പെട്ടത്?

കേരളത്തിന്റെ തെരുവോരങ്ങളില്‍
മാലിന്യക്കൂമ്പാരങ്ങള്‍ ഉയര്‍ന്നുവരുന്നത്
നാം അന്തസ്സോടെ നോക്കികാണുന്നു.
അതില്‍ നമ്മുടെയും ഒരു പങ്ക്-
ഒരു പ്ളാസ്റ്റിക് ബാഗ്….
വലിച്ചെറിഞ്ഞു കഴിയുമ്പോള്‍ എന്താ സന്തോഷം
കേരളത്തിലേക്ക് പുതുതായി രോഗങ്ങളെ
ക്ഷണിച്ചുകൊണ്ടുവരുന്നത്
നമ്മള്‍ തന്നെയല്ലേ.
-പാവനാടകം ശുചിത്വം

വീടിന്റെ നാലുചുവരുകള്‍ക്കുള്ളില്‍
ചിത്രപ്പെട്ടിയുടെ മുന്നില്‍
പലഹാരങ്ങളും കഴിച്ച് രസിച്ചിരി-
ക്കുന്ന പുതിയ മലയാളി
മെയ്യനങ്ങാതെയിരുന്ന് പാക്കറ്റ്
ആഹാരങ്ങള്‍ കഴിച്ച്
പ്രമേഹത്തെയും പ്രഷറിനേയും
കൊളസ്ട്രോളിനേയും ഒക്കെ
ശരീരത്തിലേക്ക് ആനയിച്ച്
കൊണ്ടു വരുന്നവര്‍
-ഉറുമീസ് ഒരു പാവനാടകം.

സ്വര്‍ണ്ണം വാങ്ങാനും
ഫ്ളാറ്റ് വാങ്ങാനും
ടി.വിയും കാറും ഫ്രിഡ്ജുമൊക്കെ
വാങ്ങാനുമായി ഓരോരോ
പ്രത്യേകം ദിനങ്ങള്‍!
കച്ചവടത്തിന്റെ പുതിയ തന്ത്രങ്ങള്‍!
അതിന്റെ മായാവലയത്തില്‍പെട്ട്
കച്ചവടസ്ഥാപനങ്ങള്‍ക്കുമുമ്പില്‍
അവസാനിക്കാത്ത ക്യൂവില്‍
കണ്ണികളായി നില്‍ക്കുന്ന
ഭീതിദമായ കാഴ്ച.
മരിക്കാന്‍ മാത്രമായി
ഒരു ദിനം ഇനി എന്നാണാവോ നിശ്ചയിച്ച്
സമ്മാനിക്കുക.
-ഐശ്യര്വമുള്ള വീട് – പാവനാടകം.

മനുഷ്യരിലേക്ക്
ശാസ്ത്രബോധം എത്തിയാല്‍
തകരുന്നത് മതങ്ങള്‍
കെട്ടിപ്പൊക്കിയ കോട്ട
മതിലുകളാണ്
അതുകൊണ്ട്തന്നെ
ശാസ്ത്രസത്യങ്ങള്‍ പ്രചരിപ്പിക്കു-
ന്നവര്‍ മതത്തിന്റെ
കണ്ണിലെ കരടാവും എന്നതില്‍ തര്‍ക്കമില്ല,
ഇതാ ശാസ്ത്രസത്യങ്ങള്‍
പ്രചരിപ്പിക്കുന്നതിന്
അഗ്നിക്കിരയാക്കപ്പെട്ട –
ഒരു ശാസ്ത്രപ്രചാരകന്റെ
ജീവിതകഥ
-ബ്രൂണോ-പാവനാടകം

ആള്‍ദൈവങ്ങളുടേയും കപടസ്വാമി
മാരുടേയും പിന്നാലെ പായുന്ന
മലയാളിയുടെ മനസ്സില്‍
യുക്തിചിന്തയും ശാസ്ത്രബോധവുമെത്തിക്കാന്‍
ശാസ്ത്രമാജിക്കുകള്‍,
സംസാരിക്കുന്ന പാവ,
സി.ഡി പ്രദര്‍ശനം തുടങ്ങി
ഒത്തിരിയൊത്തിരി വിഭവങ്ങളുമായ്
ശാസ്ത്രവണ്ടിയെത്തുകയാണ്.

Categories: Updates