http://www.incredibleblogs.com/ website കേരള ശാസ്ത്ര സാഹിത്യ പരിഷത് അമ്പത്തിയൊന്നാം സംസ്ഥാന വാര്‍ഷിക സമ്മേളനം മെയ് 9, 10, 11 തീയ്യതികളില്‍ ഉദിനൂര്‍ ഗവ ഹയര്‍സെക്കന്ററി സ്കൂളില്‍ നടക്കും. 9ന് രാവിലെ 10 മണിക്ക് ആരംഭിക്കുന്ന സമ്മേളനം അന്ധവിശ്വാസത്തിനെതിരായ പോരാട്ടത്തില്‍ രക്തസാക്ഷിത്വം വരിച്ച ഡോ. നരേന്ദ്ര ധാബോല്‍ക്കറിന്റെ പുത്രനും മഹാരാഷ്ട്ര അന്ധശ്രദ്ധ നിര്‍മൂലന്‍ സമിതി അംഗവുമായ ഡോ.ഹമീദ് ധാബോല്‍ക്കര്‍ ഉദ്ഘാടനം ചെയ്യും. പരിഷത് സംസ്ഥാന പ്രസിഡന്റ് ഡോ.എന്‍.കെ ശശിധരന് പിള്ള അധ്യക്ഷത വഹിക്കും. ഭാരത ജ്ഞാന്‍ വിജ്ഞാന് സമിതി ജനറല്‍ സെക്രട്ടറി ആശ മിശ്ര ആശംസ നേരും.
പതിനാല് ജില്ലകളില്‍നിന്നുമായി തെരഞ്ഞെടുക്കപ്പെട്ട 400 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍ അടുത്തകാലത്തായി വ്യാപകമായിട്ടുള്ള അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ ശക്തമായ നിയമങ്ങള്‍ കൊണ്ടുവരുന്നതിനായുള്ള ജനകീയ മെമ്മോറാണ്ടം ഡോ.കെ.എന്‍ ഗണേഷ് അവതരിപ്പിക്കും. മെയ് 10 ന് വൈകുന്നേരം ആറിന് സുസ്ഥിര ഊര്‍ജ്ജ വികസനത്തിനായുള്ള ലോക സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ജി.മധുസൂദനന് പിള്ള ഐഎഎസ് ഈ വര്‍ഷത്തെ പി.ടി ഭാസ്കര പണിക്കര്‍ സ്മാരക പ്രഭാഷണം നടത്തും. കേരളത്തിന് ഒരു സമഗ്ര ഊര്‍ജ്ജ പരിപാടി എന്നതാണ് വിഷയം. ചടങ്ങില്‍ പരിഷത് പ്രസിദ്ധീകരിക്കുന്ന ഇ-മാഗസിന്റെ പ്രകാശനം നിര്‍വഹിക്കും. മൂന്നാം ദിവസം രാവിലെ 10.30ന് വാക്സിനേഷന്- വിവാദങ്ങളും വസ്തുതകളും എന്ന വിഷയത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കമ്യൂണിറ്റി മെഡിസിന് വിഭാഗം തലവന്‍ ഡോ. കെ.വിജയകുമാര്‍ ക്ലാസെടുക്കും.
കേരള വികസന പരിപ്രേഷ്യം രേഖ, സംഘടനാ രേഖ, പ്രവര്‍ത്തന റിപ്പോര്‍ട്ട്, വരവ് ചെലവ് കണക്ക്, ഭാവി പ്രവര്‍ത്തന രേഖ എന്നിവയുടെ അവതരണവും ചര്‍ച്ചയുമാണ് സമ്മേളന നടപടി ക്രമങ്ങള്‍. വേണം മറ്റൊരു കേരളം കാമ്പേയിനിന്റെ ഭാഗമായി നടത്തിയ കേരള വികസന കോണ്‍ഗ്രസില്‍ രൂപപ്പെടുത്തിയ സുസ്ഥിരതയിലും സാമൂഹ്യ നീതിയിലുമൂന്നിയ വികസന സമീപനങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും. അന്ധ വിശ്വാസങ്ങള്‍ക്കെതിരെ ശാസ്ത്ര ബോധത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന വിപുലമായ പ്രവര്‍ത്തന പരിപാടികള്‍ക്ക് സമ്മേളനം രൂപം നല്‍കും. സമ്മേളനത്തിന്റെ വിവിധ സെഷനുകളിലായി സി.പി നാരായണന് എംപി, ഡോ. സി.ടി.എസ് നായര്‍, അഖിലേന്ത്യാ ജനകീയ ശാസ്ത്ര പ്രസ്ഥാനം ജനറല്‍ സെക്രട്ടറി ടി.ഗംഗാധരന്, ഡോ.കെ.പി അരവിന്ദന്, ഡോ.എം.പി പരമേശ്വരന്, ഡോ.ആര്.വി.ജി മേനോന്, പ്രൊ.പി.കെ രവീന്ദ്രന്, ഡോ.കാവുമ്പായി ബാലകൃഷ്ണന്, പ്രൊ. എം.കെ പ്രസാദ്, പ്രൊ.ടി.പി കുഞ്ഞിക്കണ്ണന്, ഡോ.കെ.രാജേഷ്, പ്രൊ.കെ.പാപ്പൂട്ടി എന്നിവര്‍ നേതൃത്വം നല്‍കും.
Updates
ഇന്ത്യാ സ്റ്റോറി വടക്കൻ മേഖലാ നാടകയാത്ര പ്രയാണത്തിനൊരുങ്ങി
കോഴിക്കോട് ജില്ലയിലെ കണ്ണിപൊയിലിൽ നടന്ന കലാജാഥ സംസ്ഥാന പരിശീലന ക്യാമ്പിന് സമാപമായതോടെ സംസ്ഥാനത്തെ 200 സ്വീകരണ കേന്രങ്ങളിൽ നാടകയാത്രയുടെ അവതണത്തിന് ജനുവരി 19 മുതൽ തുടക്കമാവുകയാണ്. നമ്മുടെ നാട് അഭിമുഖീകരിക്കുന്ന അതത് കാലത്തെ രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവും സാമ്പത്തികവും പാരിസ്ഥിതികവും വികസനപരവുമായ പ്രശ്നങ്ങളെ യഥാകാലം ആഴത്തിൽ ചർച്ചക്ക് വിധേയമാക്കാനും Read more…